വിദ്യാർഥികളെ ബസിൽ കയറ്റിയില്ല ; ബസ് തടഞ്ഞ് അധ്യാപകൻ

For full experience, Download our mobile application:
Get it on Google Play

മൂലമറ്റം : ബസിൽ സീറ്റിങ് യാത്രക്കാരെ മാത്രമെ കൊണ്ടുപോവുകയുള്ളു എന്ന ബസ് ജീവനക്കാരുടെ നിലപാടിൽ പ്രതിഷേധിച്ച് സ്‌കൂൾ അധ്യാപകൻ സ്വകാര്യ ബസ് തടഞ്ഞതായി പരാതി. ഇന്നലെ രാവിലെ 11.30 നാണ് സംഭവം. പരീക്ഷ കഴിഞ്ഞ് മടങ്ങാനായി 150 ലേറെ വിദ്യാർഥികൾ അറക്കുളം സെന്റ് മേരീസ് സ്‌കൂളിനു മുൻവശത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. എന്നാൽ വിദ്യാർഥികളെ നിന്നു യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും ഒഴിവുള്ള സീറ്റുകൾ മാത്രമെ അനുവദിക്കുകയുള്ളു എന്നും ബസ് ജീവനക്കാർ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് സ്‌കൂളിലെ അധ്യാപകൻ ബസ് തടഞ്ഞു.

സംഭവം അറിഞ്ഞ് കാഞ്ഞാറിൽ നിന്നു പോലീസ് എത്തിയെങ്കിലും നിന്നു യാത്രചെയ്യാൻ അനുവദിക്കാനാകില്ലെന്നു പോലീസും പറഞ്ഞു. ബസ് സർവീസ് മുടങ്ങിയതിനാൽ 3000 രൂപയുടെ നഷ്ടമുണ്ടെന്നും നഷ്ടപരിഹാരം വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ട് ബസ് ഉടമ കാഞ്ഞാർ പോലീസിൽ പരാതി നൽകി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയ പ്രതിരോധത്തിന് കേരളത്തിന് പുതിയ നയം വേണം : പത്തനംതിട്ട ഡി.സി.സി മുഖ്യമന്ത്രിക്ക് നിവേദനം...

0
പത്തനംതിട്ട : ദുരന്തനിവാരണത്തിൽ നിന്ന് ദുരന്ത പ്രതിരോധത്തിലേക്ക് കേരളം മാറണമെന്നും കേരളത്തിൽ...

റാന്നി പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ

0
​റാന്നി : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റാന്നി ബ്ലോക്ക് പടി-കോഴഞ്ചേരി റോഡിലെ...

പമ്പയിലെ പ്രളയജലമിറങ്ങി : അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരങ്ങൾ

0
റാന്നി : പ്രളയക്കെടുതിക്ക് ശേഷം പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും നദിയിലുടനീളം അവശേഷിക്കുന്നത്...

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...