പൊതുവിദ്യാലയത്തിലേക്കുള്ള കുട്ടികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന ; കൂടിയത് 28,492 കുട്ടികള്‍

For full experience, Download our mobile application:
Get it on Google Play

കാളികാവ് : പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ റെക്കോഡ് വർധന. രണ്ടുപതിറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയ വർധനയാണ് ഇക്കുറി. മുൻവർഷത്തേക്കാൾ 28,492 കുട്ടികൾ പൊതുവിദ്യാലയത്തിൽ ചേർന്നു.

കഴിഞ്ഞവർഷം ഒന്നാംക്ലാസിൽ 2,76,932 കുട്ടികളാണുണ്ടായത്. ഇത്തവണയത് 3,05,414 കുട്ടികളായി. 1990-ൽ ജനസംഖ്യാനുപാതികമായി സംസ്ഥാനത്ത് കുട്ടികൾ കുറഞ്ഞശേഷം ഇതാദ്യമായാണ് ഇത്രയും കുട്ടികൾ ഒന്നാംക്ലാസിൽ ചേരുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം തുടങ്ങിയ 2017-18 അധ്യയനവർഷം 12,798 വിദ്യാർഥികൾ ഒന്നാംക്ലാസിൽ അധികമായെത്തി. എന്നാൽ 2019-20 വർഷത്തിൽ മുൻവർഷത്തേക്കാൾ 3422 കുട്ടികൾ കുറഞ്ഞു. 2020-21 വർഷം 8459 കുട്ടികൾ അധികമെത്തി.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിനു ജനങ്ങളിൽനിന്നു ലഭിച്ച പിന്തുണയാണ് കുട്ടികളുടെ വർധനയ്ക്കു കാരണമായി അധികൃതർ പറയുന്നത്.2017-18 മുതൽ 2020-21 വരെ പൊതുവിദ്യാലയങ്ങളിൽ 6.80 ലക്ഷം വിദ്യാർഥികൾ അധികമായെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...