തുറന്ന ജീപ്പിൽ വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം: സ്കൂട്ടർ യാത്രികയെ ഇടിച്ച് വീഴ്ത്തി

For full experience, Download our mobile application:
Get it on Google Play

കോതമംഗലം: വിദ്യാർഥികൾ കറങ്ങിയ തുറന്ന ജീപ്പ് സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി. ക്ഷുഭിതരായ നാട്ടുകാർ വാഹനം തള്ളി കനാലിലിട്ടു. കോതമംഗലം നെല്ലിക്കുഴിയിലാണ് സംഭവം. ഇന്ദിരാഗാന്ധി കോളജ് ദിനാഘോഷത്തോടനുബന്ധിച്ച് എട്ട് വിദ്യാർഥികളാണ് പകൽ മുഴുവൻ കോളജിന് സമീപത്തും കനാൽബണ്ട് റോഡുകളിലും തുറന്ന ജീപ്പിൽ കറങ്ങിയത്. സന്ധ്യയോടെ ജീപ്പ് നിയന്ത്രണംവിട്ട് സ്കൂട്ടർ യാത്രികയെ ഇടിച്ചുവീഴ്ത്തി. ഇതോടെ നാട്ടുകാർ ഇടപെടുകയും വിദ്യാർഥികളുമായി തർക്കമുണ്ടാകുകയും ചെയ്തു. ഈ സമയത്ത് ചിലർ ജീപ്പ് കനാലിലേക്ക് തള്ളിയിടുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടി. പോലീസെത്തി ജീപ്പ് കരക്കെടുക്കാൻ ശ്രമിച്ചെങ്കിലും അപകടമുണ്ടാക്കിയവരെ പിടികൂടിയ ശേഷം മതിയെന്ന നിലപാടിൽ നാട്ടുകാർ ഉറച്ചുനിന്നു. രണ്ട് വിദ്യാർഥികളെ കസ്റ്റഡിയിൽ എടുത്തതോടെ രാത്രി വൈകി ക്രെയിൻ ഉപയോഗിച്ച് വാഹനം പുറത്തെടുത്തു. അറസ്റ്റിലായവരെ മനഃപൂർവമല്ലാത്ത നരഹത്യാശ്രമത്തിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കി. മറ്റ് ആറു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകകപ്പിൽ എതിരാളികളെ മാത്രമല്ല ‘പാമ്പുകളെയും’ പേടിക്കണം; മൈതാനത്തെ പുതിയ വില്ലനെച്ചൊല്ലി വൻ ആശങ്കയിൽ താരങ്ങൾ!

0
വാഷിങ്ടണ്‍: മത്സരങ്ങളിലെ തന്ത്രങ്ങളെയും മാത്രമല്ല, പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെയും പേടിക്കേണ്ട നിലയിലാണ്...

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...

വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ...