വിദ്യാര്‍ഥികള്‍ ലഹരി മാഫിയയുടെ ചതിക്കുഴിയില്‍ വീഴരുത് : പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.പി.സെയ്ദലവി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹം ലഹരി മാഫിയയുടെ ചതിക്കുഴിയില്‍ വീഴരുതെന്ന് പത്തനംതിട്ട പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി. പി. സൈദലവി പറഞ്ഞു. കേരള എക്‌സൈസ് വിമുക്തി മിഷന്‍ പത്തനംതിട്ട ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട കോളജ് വിദ്യാര്‍ഥികള്‍ക്കായി ‘അറിയാം ലഹരിയുടെ നിയമങ്ങള്‍ ‘ എന്ന വിഷയത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടത്തിയ ഏകദിന പരിശീലനപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥികള്‍ അറിഞ്ഞോ അറിയാതെയോ ലഹരി മാഫിയയുടെ ചതിക്കുഴിയില്‍ അകപ്പെട്ടു പോകുന്നതായി കാണുന്നു. മറ്റുള്ളവരുടെ ചതിയില്‍ പെട്ടായാലും അല്ലെങ്കിലും തൊണ്ടി മുതലോടുകൂടി അറസ്റ്റ് ചെയ്യപ്പെട്ടാല്‍ ന്യായാധിപര്‍ക്ക് നിയമം നടപ്പാക്കേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു. കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സുനില്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി. എ. സലീം വിഷയാവതരണം നടത്തി. വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.ജോസ് കളീക്കല്‍, മുന്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എസ്. മനോജ്, ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസനം സെക്രട്ടറി വെരി.റവ.ജോണ്‍സണ്‍ കല്ലിട്ടതില്‍ കോര്‍ എപ്പിസ്‌കോപ്പ, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്യാംകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ കോളജുകളില്‍ നിന്ന് നൂറില്‍പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഫ്‌സിആർഎ ബിൽ അവതരിപ്പിക്കുന്നതിൽ നിർണായക ചർച്ച : അന്തിമ തീരുമാനം കാര്യോപദേശകസമിതി യോഗത്തിലെന്ന് നിയമമന്ത്രി

0
ഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ എഫ്.സി.ആർ.എ ബിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാര്യോപദേശകസമിതി യോഗത്തിൽ...

ആറന്മുളയിലുണ്ടായത് അപ്രതീക്ഷിതമായ ദുരന്തം ; കൂടുതൽ സർക്കാർ സഹായം അഭ്യർത്ഥിച്ച് എംഎൽഎ അബിൻ വർക്കി

0
പത്തനംതിട്ട: ആറന്മുളയിലേക്ക് കൂടുതൽ സർക്കാർ സഹായം അഭ്യർത്ഥിച്ച് എംഎൽഎ അബിൻ വർക്കി....

ഇടുക്കിയിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു ; നാല് അണക്കെട്ടുകൾ തുറന്നു

0
ഇടുക്കി : ഇടുക്കിയിൽ മഴയുടെ ശക്തി കുറഞ്ഞു. ഇടവിട്ട് മാത്രമാണ് മഴ...

മൂവാറ്റുപുഴയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം ; 2 പേർ പിടിയിൽ

0
കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷണം...