അധ്യാപകനെ അപമാനിച്ച സംഭവം : പരിഷ്‌കൃത വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമെന്ന് മന്ത്രി ആര്‍ ബിന്ദു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാഴ്ചപരിമിതിയുള്ള അധ്യാപകനെ അധിക്ഷേപിച്ച് വിദ്യാര്‍ത്ഥികള്‍ റീല്‍സ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. പരിഷ്‌കൃത വിദ്യാര്‍ത്ഥി സമൂഹത്തില്‍നിന്ന് ഉണ്ടാകരുതാത്ത പ്രവൃത്തി ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടെന്നും കോളജ് അധികൃതര്‍ നടപടിയെടുത്തെന്നും ഉന്നത മന്ത്രി പറഞ്ഞു.

‘ഉള്‍ക്കൊള്ളല്‍ സമൂഹത്തെപ്പറ്റി ഏറ്റവുമധികം ചര്‍ച്ചയുയരുന്ന ഇക്കാലത്ത് അത്തരമൊരു സമൂഹസൃഷ്ടിക്ക് മുന്‍നിന്നു പ്രവര്‍ത്തിക്കേണ്ടവരാണ് കലാലയ സമൂഹം. അതില്‍ ചിലര്‍ക്കായാല്‍ പോലും ആ അവബോധമില്ലാതെ പോയത് അപലപനീയമാണ്. അനുകമ്പ അല്ല, വ്യത്യസ്തതകളോടുള്ള ബഹുമാനവും അവയെ അംഗീകരിക്കാനുള്ള സന്നദ്ധതയുമാണ് ഭിന്നശേഷിസമൂഹം ആവശ്യപ്പെടുന്നത്. ഭാഷ തൊട്ട് ദൈനംദിന ജീവിത വ്യവഹാരങ്ങളിലെല്ലാം തന്നെ പൊതുസമൂഹം ഭിന്നശേഷി ജീവിതത്തോടു പുലര്‍ത്തുന്ന അവബോധമില്ലായ്മയെ കുറിച്ച് വലിയ ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാന്‍ കൂടി മഹാരാജാസ് സംഭവം അവസരമാകണം’ ബിന്ദു പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു ; ഡൽഹിയിൽ യെല്ലോ അലർട്ട്

0
ന്യൂഡൽഹി: ബിഹാറിനും ഉത്തർപ്രദേശിനും പുറമേ ഉത്തരാഖണ്ഡിലും നാശം വിതച്ച് കനത്ത മഴ....

ആക്രിയായി റെയിൽ ക്ലിപ്പ് മുതൽ തീവണ്ടി എൻജിൻവരെ ; പഴയപാലങ്ങൾ പൊളിച്ചുവിറ്റ്‌ റെയിൽവേ

0
പയ്യന്നൂർ : പഴയ പാലങ്ങൾ റെയിൽവേ ആക്രിവിലയ്ക്ക്‌ വിൽക്കുന്നു. 1907-ൽ ബ്രിട്ടീഷുകാർ...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും. ഹ്രസ്വകാല...

മന്ത്രിമാരല്ലാത്ത അമ്പതിലധികം നേതാക്കൾക്ക് സുരക്ഷ ; പരിശോധിക്കാൻ സർക്കാർ

0
കണ്ണൂർ : സുരക്ഷാഭീഷണി നിലവിലില്ലാത്തവരുടെ പോലീസ് സുരക്ഷയും വസതിക്കുമുന്നിൽ ഏർപ്പെടുത്തിയ കാവലും...