പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും മലപ്പുറത്ത് മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കാതെ മുപ്പതിനായിരത്തിലധികം വിദ്യാർഥികൾ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും മലപ്പുറം ജില്ലയിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കാതെ മുപ്പതിനായിരത്തിലധികം വിദ്യാർഥികൾ. എല്ലാവർക്കും അവസരം ലഭിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ധാനം നിലനിൽക്കെയാണ് ഇത്രയധികം കുട്ടികൾക്ക് മറ്റ് മാർഗങ്ങൾ തേടേണ്ടി വരുന്നത്. നിലവിലുളള കണക്ക് പ്രകരം 34,106 പേർക്ക് ജില്ലയിൽ പ്ലസ് വണിന് മെറിറ്റ് സീറ്റിൽ അവസരം ലഭിക്കില്ല.

ഈ വർഷം പ്ലസ് വൺ പ്രവേശനത്തിനായി ഏകജാലകം മുഖേന 80,100 പേരാണ് മലപ്പുറം ജില്ലയിൽ അപേക്ഷിച്ചത്. ഇവർക്കായി മൂന്ന് അലോട്ട്മെൻറിലായി അനുവദിച്ചത് 45,997 മെറിറ്റ് സീറ്റുകൾ. ഇതിൽ 45,994 സീറ്റുകളിലേക്കും പ്രവേശനം പൂർത്തിയായി. മൂന്ന് സീറ്റുകൾ സംവരണ വിഭാഗത്തിനായി നീക്കിവെച്ചവയാണ്. മാനേജ്മെൻറ് ക്വോട്ടയും കമ്മ്യൂണിറ്റിയും ക്വോട്ടയും പരിഗണിച്ചാലും നിരവധി പേർക്ക് അവസരം നഷ്ടമാകും.

ഇതോടൊപ്പം 69 അൺ എയ്ഡഡ് സ്കൂളുകളിലെ 11,275 സീറ്റ് കൂടി പരിഗണിച്ചാൽ ജില്ലയിൽ പ്ലസ് വൺ പ്രവേശത്തിനുളള മൊത്തം സീറ്റുകളുടെ എണ്ണം 65,000 ത്തോളമേ ആകൂ. നിലവിലുളള അപേക്ഷകരുടെ എണ്ണത്തിൻറെ അടിസ്ഥാനത്തിൽ 15,000 ത്തോളം പേർക്ക് പ്ലസ് വൺ പ്രവേശനത്തിന് ഓപൺ സ്കൂളുകളെ ആശ്രയിക്കേണ്ടി വരും. വി.എച്ച്.എസ്.ഇ യിലെ 2,790, ഐ.ടി.ഐ 1,124, പോളിടെക്നിക് – 1,360 ഉം ഉൾപ്പെടെ 5 ,274 സീറ്റുകൾ കൂടി പരിഗണിച്ചാലും നിരവധി വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കില്ലെന്നുമാണ് കണക്കുകൾ. സപ്ലിമെൻറി അലോട്ട്മെൻറാണ് ഇനിയും കാത്തിരിക്കുന്നവരിൽ കുറച്ച് വിദ്യാർത്ഥികളുടെയെങ്കിലും ഏക പ്രതീക്ഷ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...