Friday, July 4, 2025 11:43 pm

വയനാട്ടിലെ കുട്ടികൾക്കായി പാഠഭാഗത്തിന്‍റെ നോട്ടെഴുതി നല്‍കി ഇരുവെള്ളിപ്പറ സെയ്ന്റ് തോമസ് സ്‌കൂളിലെ വിദ്യാർഥികൾ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല :  ദുരന്തത്തിന് ഇരയായ കുടുംബങ്ങളിലെ കുട്ടികൾക്ക് പാഠഭാഗത്തിന്‍റെ നോട്ടെഴുതി നൽകുകയാണ് ഇരുവെള്ളിപ്പറ സെയ്ന്റ് തോമസ് സ്‌കൂളിലെ വിദ്യാർഥികൾ. ഹൈസ്‌കൂൾ വിഭാഗത്തിലെ കുട്ടികളുടെ ഇരുവരെയുള്ള പാഠഭാഗത്തിന്റെ മുഴുവൻ നോട്ടുമാണ് കുട്ടികൾ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയത്. എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ 30 വിദ്യാർഥികൾ വീതം എല്ലാ വിഷയത്തിന്റെയും 30 സെറ്റ് വീതം നോട്ടുകൾ എഴുതി. ഓരോവിഷയത്തിന്റെ നോട്ടുകളും സ്‌പൈറൽ ബൈൻഡ് ചെയ്ത് അധ്യാപകരെ ഏല്പിച്ചു. ബൈൻഡിങ്ങിന് അടക്കം ചെലവായ 20,000 രൂപ കുട്ടികൾ തന്നെ കണ്ടെത്തി. ഓഗസ്റ്റ് മൂന്നിന് സെയ്ന്റ് തോമസ് സ്‌കൂളിന്റെ ജൂബിലി ആഘോഷമായിരുന്നു. എന്നാൽ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷം മാറ്റിവെച്ചു. എല്ലാം നഷ്ടപ്പെട്ട കുട്ടികളെ എങ്ങനെയൊക്കെ സഹായിക്കാമെന്ന ചിന്തയാണ് നോട്ട് തയ്യാറാക്കലിൽ എത്തിച്ചതെന്ന് പ്രഥമാധ്യാപകൻ ഷാജി മാത്യു പറഞ്ഞു. വയനാട് ഡി.ഡി. ഓഫീസ് വഴി കുട്ടികൾക്ക് നോട്ട് എഴുതിയ ബുക്കുകൾ കൈമാറാനാണ് തീരുമാനം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...

അടൂര്‍ ജിബിഎച്ച്എസ്എസില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിച്ചു

0
പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതി ജില്ലാതല കാമ്പയിന്റെ...