ടെൻഡർ നടപടികള്‍ പൂർത്തിയായിട്ട് ഒരുമാസത്തിലേറെ ; രണ്ടാംഘട്ട നിർമാണം തുടങ്ങാനാകാതെ ജില്ലാ ജയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പറഞ്ഞ മാസങ്ങൾ പലത് കഴിഞ്ഞിട്ടും രണ്ടാംഘട്ട നിർമാണം തുടങ്ങാനാകാതെ ജില്ലാ ജയിൽ. പദ്ധതിയുടെ രണ്ടാംഘട്ടത്തിനുള്ള ടെൻഡർ നടപടികളെല്ലാം പൂർത്തിയായിട്ട് ഒരുമാസത്തിലേറെയായി. നിലവിൽ കെട്ടിടത്തിന്റെ പണി തുടങ്ങുന്നതിന് മുൻപുള്ള മിക്സ് ഡിസൈനിങ്ങും സ്റ്റീൽ ടെസ്റ്റ് നടത്തിയതിന്റെ ഫലവുമാണ് വരാനുള്ളത്. ഇതിനായി ഒരുമാസം സമയമെടുക്കും. നിർമാണത്തിനുള്ള സാങ്കേതിക അനുമതി ലഭിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും പ്രവർത്തം നടത്താൻ സാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ കുറച്ചുകാലം അങ്ങനെയുംപോയി. ജയിൽ രണ്ടാംഘട്ട നിർമാണങ്ങൾക്കായി ആഭ്യന്തരവകുപ്പിൽനിന്ന് 6.98 കോടി രൂപ നേരത്തേ ലഭിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ പണികൾ ആരംഭിക്കുമെന്നായിരുന്നു ജയിൽ അധികൃതർ പറഞ്ഞിരുന്നത്. രണ്ടു കോടിക്ക് മുകളിൽ ചെലവുള്ള പദ്ധതിയായതിനാൽ എറണാകുളം നീതിന്യായ വിഭാഗമാണ് ടെൻഡർ നടപടി പൂർത്തിയാക്കിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....