അഭിമാന നേട്ടത്തിൽ സെന്‍റ് മേരീസ് യു.പി സ്കൂൾ വിദ്യാർത്ഥികൾ ഇന്ന് ദില്ലിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയുടെ ക്ഷണം കിട്ടിയ സന്തോഷത്തിലാണ് എറണാകുളം ചിറ്റൂർ സെന്‍റ് മേരിസ് യു പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും. അവയവദാനം പ്രോത്സാഹിപ്പിക്കാൻ വേണ്ടി നടത്തിയ ബോധവൽക്കരണ പരിപാടികള്‍ പരിഗണിച്ചാണ് സ്കൂളിന് ക്ഷണമെത്തിയത്. സ്കൂളിന്‍റെ പ്രവർത്തനങ്ങള്‍ പ്രധാനമന്ത്രി മൻ കി ബാത്തിലും പരാമർശിച്ചിരുന്നു. വർഷങ്ങള്‍ക്ക് മുൻപ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് ബ്രയിൻ ട്യൂമർ ബാധിച്ചപ്പോള്‍ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സ്കൂള്‍ അധികൃതർ ആവുന്നത്ര പരിശ്രമിച്ചിട്ടും സാധിച്ചില്ല. ആ ദുഖമാണ് അവയവദാന സന്ദേശം പ്രചരിപ്പിക്കാൻ സ്കൂളിനെ പ്രേരിപ്പിച്ചത്. 16 അടി നീളത്തിലും 14 അടി വീതിയിലും ഇന്ത്യയുടെ ഭൂപടം നിർമ്മിച്ച് അതിൽ അയവദാന സന്ദേശം രേഖപ്പെടുത്തി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും ഒപ്പ് രേഖപ്പെടുത്തി. അവയവദാന സമ്മത പത്രവും ശേഖരിച്ചു. സന്ദേശം 2015 ൽ പ്രധാനമന്ത്രിക്ക് അയച്ചു.

രാജ്യത്തിന് മാതൃകയായ സ്കൂളിന്‍റെ പ്രവർത്തനത്തെ മൻ കി ബാത്തിന്‍റെ നൂറാം എപ്പിസോഡിലും പ്രധാനമന്ത്രി പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയുടെ ക്ഷണം ലഭിക്കുന്നത്. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളായ ആൽജിൻ വിൻസെന്‍റ്, കെ.ബി. ശ്രീജിത്ത്, ആദിഷ് വിനോദ്‌, അധ്യാപകൻ അഭിലാഷ് ടി. പ്രതാപ് എന്നിവരാണ് ഡൽഹിയിലെത്തുക. ആദ്യമായി ഡൽഹിയിൽ പോകുന്നതിന്‍റെ സന്തോഷത്തിലാണ് വിദ്യാർത്ഥികള്‍.  അവയവദാന സന്ദേശം  ഡൽഹിയിലുമെത്തിക്കാനായി ഇന്ന് വൈകിട്ട് ദില്ലിയിലേക്ക്  യാത്ര തിരിക്കുമെന്ന് അധ്യാപകൻ അഭിലാഷ് ടി. പ്രതാപ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറ്റൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ ഡ്രൈവറുടെ കയ്യിൽ നിന്ന് രേഖകളില്ലാത്ത 30 ലക്ഷം രൂപ പിടികൂടി

0
തൃശൂർ: ചിറ്റൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന പ്രാണേഷ് രാജേന്ദ്രന്റെ ഡ്രൈവറുടെ കയ്യിൽ നിന്ന്...

മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളെ മഴയത്ത് എക്സറേ എടുക്കാൻ കൊണ്ടുപോയതായി പരാതി

0
മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളെ മഴയത്ത് എക്സറേ...

കുപ്രസിദ്ധ ഭീകരൻ ലത്തീഫ് ഭട്ടിനായി വേട്ട ആരംഭിച്ച് സുരക്ഷാ സേന; തലയ്ക്ക് 15 ലക്ഷം...

0
ജമ്മു: ലഷ്കർ ഇ തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിനായി ജമ്മു കശ്മീരിൽ...

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാൻ നിര്‍ദേശം നൽകി

0
തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയ്ക്കായി തിരച്ചില്‍ തുടരുന്നതിനിടെ...