കാണാതായ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ടനിലയിൽ കണ്ടെത്തി ; വൻ ദുരൂഹത

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: മാണ്ഡ്യ ജില്ലയിലെ മേലുകോട്ടെയിൽ കാണാതായ സ്വകാര്യ സ്കൂൾ അധ്യാപികയുടെ മൃതദേഹം കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. പാണ്ഡവപുര താലൂക്കിലെ മാണിക്യഹള്ളി സ്വദേശി ദീപിക വി. ഗൗഡ (28) യാണ് മരിച്ചത്. ഭർത്താവിനും ഏഴുവയസ്സുള്ള മകനുമൊപ്പമായിരുന്നു താമസം. ശനിയാഴ്ച രാവിലെ ഒമ്പതോടെ സ്കൂട്ടറിൽ സ്കൂളിലേക്ക് പോയതാണ് ദീപിക. സ്കൂൾ സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. കാണാത്തതിനെത്തുടർന്ന് ഭർത്താവ് ലോകേഷ് ഉച്ചയ്ക്ക് ഒന്നരയോടെ ദീപികയെ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് സ്കൂളിലെത്തി അന്വേഷിച്ചപ്പോൾ ഉച്ചയ്ക്ക് 12-ന് ദീപിക സ്‌കൂട്ടറിൽ മടങ്ങിയതായി അറിഞ്ഞു. അന്വേഷിച്ചിട്ടും കണ്ടെത്താത്തതിനെ തുടർന്ന് പോലീസിൽ പരാതിനൽകി.

അതിനിടെ ദീപികയുടെ സ്കൂട്ടർ മേലുകോട്ടെ കുന്നിനടുത്തുള്ള യോഗ നരസിംഹക്ഷേത്രത്തിന് സമീപം കണ്ടെത്തി. പോലീസ് ദീപികയുടെ പിതാവിനെ വിളിച്ച് വാഹനം കണ്ടെത്തിയകാര്യം അറിയിച്ചു. സ്കൂട്ടർ കണ്ടെത്തിയ സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും ദീപികയെ കണ്ടെത്താനായില്ല. തിങ്കളാഴ്ച വൈകീട്ട് വീണ്ടും പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെ സംശയംതോന്നിയ സ്ഥലത്തെ മണ്ണ് നീക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.c

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറ്റൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ ഡ്രൈവറുടെ കയ്യിൽ നിന്ന് രേഖകളില്ലാത്ത 30 ലക്ഷം രൂപ പിടികൂടി

0
തൃശൂർ: ചിറ്റൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന പ്രാണേഷ് രാജേന്ദ്രന്റെ ഡ്രൈവറുടെ കയ്യിൽ നിന്ന്...

മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളെ മഴയത്ത് എക്സറേ എടുക്കാൻ കൊണ്ടുപോയതായി പരാതി

0
മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളെ മഴയത്ത് എക്സറേ...

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാൻ നിര്‍ദേശം നൽകി

0
തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയ്ക്കായി തിരച്ചില്‍ തുടരുന്നതിനിടെ...

കുപ്രസിദ്ധ ഭീകരൻ ലത്തീഫ് ഭട്ടിനായി വേട്ട ആരംഭിച്ച് സുരക്ഷാ സേന; തലയ്ക്ക് 15 ലക്ഷം...

0
ജമ്മു: ലഷ്കർ ഇ തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിനായി ജമ്മു കശ്മീരിൽ...