കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമാല പോലീസ് സ്റ്റേഷനില്‍ എത്തിച്ച്‌ വിദ്യാര്‍ത്ഥികള്‍ മാത്യകയായി

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമാല പോലീസ് സ്റ്റേഷനില്‍ എത്തിച്ച്‌ വിദ്യാര്‍ത്ഥികള്‍ മാത്യകയായി. കൊല്ലം പത്തനാപുരം കടയ്ക്കാമണ്‍ അംബേദ്കര്‍ ഗ്രാമത്തിലെ കുട്ടികളായ അജിത്ത്, സായൂജ്, വിശാഖ്, രാഹുല്‍ എന്നിവര്‍ വഴിയില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണമാല തിരിച്ചേല്‍പ്പിച്ചത്. ഇത് സംബന്ധിച്ച വീഡിയോ കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക പേജില്‍ പങ്കുവച്ചിട്ടുണ്ട്. പത്തനാപുരം നടുക്കുന്ന് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഈ കുട്ടികള്‍.

പത്താം തരം പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് സ്കൂളില്‍ നിന്നും വാങ്ങി തിരികെ വീട്ടിലേക്ക് വരുന്ന വഴിയില്‍ കടയ്ക്കാമണ്‍ ചെലവന്നൂര്‍ പടിയിലുളള ‘പ്രയാഗ ‘ ഗാര്‍ഡന് സമീപം വച്ച്‌ ഒരുപവന്‍ തൂക്കമുളള സ്വര്‍ണ്ണ മാല കുട്ടികള്‍ക്ക് കളഞ്ഞുകിട്ടി. മറ്റൊന്നും ആലോചിക്കാതെ പോലീസിനെ ഫോണില്‍ വിളിച്ച വിവരം അറിയിച്ച ശേഷം ഓട്ടോവിളിച്ച്‌ സ്വര്‍ണ്ണമാല സ്റ്റേഷനില്‍ എത്തിച്ച്‌ നല്‍കുകയായിരുന്നു. ഉടമ സ്റ്റേഷനില്‍ നിന്നും മാല ഏറ്റുവാങ്ങി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ – വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റെടുക്കും : രാജു അപ്സര

0
പന്തളം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ...

​’ബക്കാർഡിയുടെ ഗന്ധമുള്ള മുഖ്യമന്ത്രി’ ;മദ്യനികുതി കുറച്ചതിൽ വിമർശനവുമായി എ.എ റഹീം

0
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിനെ വിമർശിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസ് ; പിടിയിലായ ജിതിൻ ഭാസ്കറിനെ കോടതി റിമാൻഡ് ചെയ്തു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിര്‍ പ്രതി ജിതിന്‍ ഭാസ്‌കറിനെ കോടതി റിമാന്റ്...

പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ ; ലെബനനിലെ ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഹോർമൂസ് കടലിടുക്ക് ഇറാൻ...

0
ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍. ലെബനനില്‍ ആക്രമണം നടത്തിയ...