സംഘ്പരിവാർ അനുകൂല പ്രദർശനത്തിനെതിരെ കോഴിക്കോട് എൻഐടിയിൽ വിദ്യാർഥി പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സംഘ്പരിവാർ അനുകൂല പ്രദർശനത്തിനെതിരെ കോഴിക്കോട് എൻഐടിയിൽ വിദ്യാർഥി പ്രതിഷേധം. എസ്എൻഎസ് എന്ന ക്ലബിലെ വിദ്യാർഥികൾ കാവിനിറത്തിൽ ഭൂപടം വരച്ച് മുദ്രാവാക്യം വിളിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. ഇന്നലെ രാത്രി എസ്എൻഎസ് ക്ലബിലെ വിദ്യാർഥികൾ കാവിനിറത്തിൽ ഇന്ത്യയുടെ ഭൂപടം വരക്കുകയും അതിൽ ശ്രീരാമന്റെ പ്രതീകാത്മക ചിത്രം ഉൾപ്പെടുത്തി മുദ്രാവാക്യം വിളിക്കുകയും ചെയ്തുകൊണ്ട് പ്രകോപനം സൃഷ്ടിച്ചിരുന്നു. തുടർന്ന് എൻഐടിയിലെ ഒരു വിദ്യാർത്ഥിയാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ‘ഇന്ത്യ രാമരാജ്യമല്ല’ എന്ന പോസ്റ്റർ ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

ഇത് ചോദ്യം ചെയ്ത എസ്എൻഎസ് ക്ലബ് അംഗങ്ങൾ പ്രതിഷേധിച്ച വിദ്യാർത്ഥിയെ മർദിക്കുകയും ചെയ്തു. ഇതോടെ കൂടുതൽ വിദ്യാർഥികൾ രംഗത്തെത്തി പ്രതിഷേധിക്കുകയായിരുന്നു. ഇന്ത്യയുടെ മതേതര സംസകാരത്തിന് എതിരായ പരിപാടികൾ സംഘടിപ്പിക്കുന്നത് ശരിയല്ലെന്നും അത് അനുവദിക്കില്ലെന്നും പ്രതിഷേധകർ ആഹ്വാനം ചെയ്തു. തുടർന്ന് ജയ് ശ്രീറാം വിളികളുമായി എസ്എൻഎസ് അംഗങ്ങൾ രംഗത്തുവന്നു. കോളേജ് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി വിദ്യാർത്ഥികളെ പിരിച്ചുവിട്ടു. എന്നാൽ എസ്എൻഎസ് അംഗങ്ങളെ പിരിച്ചുവിടാനോ പോസ്റ്റർ നീക്കം ചെയ്യാനോ കോളേജ് അധികൃതർ തയ്യാറായില്ലെന്നും അധികൃതർ സംഘ്പരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നുമാണ് മലയാളികൾ അടക്കമുള്ള വിദ്യാർത്ഥികളുടെ ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹോദരൻ്റെ ബൈക്ക് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചു ; വീടുവിട്ടിറങ്ങിയ 15-കാരനെ ഡൽഹിയിൽ കണ്ടെത്തി

0
മലപ്പുറം: സഹോദരന്റെ ബൈക്ക് എടുത്ത് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ...

കാശിക്ക് പോയ ശിവസൂര്യയെ കണ്ടെത്താനാവാതെ പോലീസ്

0
കണ്ണൂർ: ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്ന് വീട് വിട്ടിറങ്ങിയ പതിനേഴുകാരൻ...

പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കൊല്ലം : പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന...

നീലേശ്വരത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി....