വിദ്യാര്‍ത്ഥികള്‍ സ്വപ്നം കാണേണ്ടവര്‍ : ചാണ്ടി ഉമ്മന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഇന്ത്യക്കാരെ സ്വപ്നം കാണുവാന്‍ പഠിപ്പിച്ച ഡോ. എ.പി.ജെ. അബ്ദുള്‍കലാം ആസാദിന്‍റെ ചിന്തകളായിരിക്കണം ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ പിന്തുടരേണ്ടതെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ പ്രസ്താവിച്ചു. യൂത്ത് കോണ്‍ഗ്രസ് വള്ളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ മെറിറ്റ് അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്ര സാങ്കേതിക മേഖലയിലെ വിജ്ഞാനം ഉള്‍ക്കൊള്ളാതെ മതവിശ്വാസവും അന്ധവിശ്വാസവും പ്രചരിപ്പിക്കുകയും പാഠ്യവിഷയമാക്കണമെന്നും ആവശ്യപ്പെടുന്നവര്‍ ആധുനിക സമൂഹത്തിന്‍റെ രൂപീകരണത്തെ തകര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യൂത്ത് കോണ്‍ഗ്രസ് വള്ളിക്കോട് മണ്ഡലം പ്രസിഡന്‍റ് അലന്‍ ജേക്കബ് തോമസിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റോബിന്‍ പീറ്റര്‍, സജി കൊട്ടയ്ക്കാട്, വെട്ടൂര്‍ ജ്യോതിപ്രസാദ്, അലന്‍ ജിയോ മൈക്കിള്‍, എലിസബത്ത് അബു, എസ്.വി. പ്രസന്നകുമാര്‍, പ്രൊഫ. ജി. ജോണ്‍, ടി.എസ്. തോമസ്, കേണല്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ക്രിസ്റ്റോ അനില്‍ കോശി, ആരോണ്‍, സി. യേശുദാസന്‍, കോശിക്കുഞ്ഞ് അയ്യനേത്ത്, പത്മ ബാലന്‍, തോമസ് തോളൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലി തർക്കം ; ഭാര്യാപിതാവിനെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി യുവാവ്

0
ഭോപാൽ : ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യാപിതാവിനെ മഴുകൊണ്ട്...

അടുത്ത 3 ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി മഴയെത്തും. വ്യാഴം, വെള്ളി,...

ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി

0
നെയ്യാറ്റിൻകര: ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി....

പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ വീഴ്‌ചയിൽ സ്വകാര്യ ആശുപത്രി ഒരു കോടി രൂപ...

0
ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ...