ഹിജാബ് ധരിച്ചും ഇല്ലാതെയും വിദ്യാർത്ഥികൾ ; ഉഡുപ്പിയിൽ വിദ്യാലയങ്ങൾ തുറന്നു

For full experience, Download our mobile application:
Get it on Google Play

കർണാടക : ഉഡുപ്പിയിൽ സ്കൂളുകളും കോളജുകളും വീണ്ടും തുറന്നു. ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതി വിധി പ്രസ്താവിച്ച് ഒരു ദിവസത്തിന് ശേഷമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നത്. അതേസമയം നിയന്ത്രണങ്ങളോടെ പ്രദേശത്ത് നിരോധനാജ്ഞ മാർച്ച് 21 വരെ തുടരും. ഹൈക്കോടതി വിധിക്ക് മുന്നോടിയായി ദക്ഷിണ കന്നഡ ജില്ലയിലെ സ്‌കൂളുകളും കോളജുകളും അടച്ചിടാൻ അധികൃതർ ഉത്തരവിട്ടിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള വിവിധ ഹർജികൾ കർണാടക ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. സ്‌കൂൾ, കോളജ് യൂണിഫോം നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഹിജാബ് മതപരമായ ആചാരമല്ലെന്നും കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 11 ദിവസം വാദം കേട്ട ശേഷമാണ് കേസില്‍ വിധിപറഞ്ഞിരിക്കുന്നത്. ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ.എം ഖാസി എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാര്‍. ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ ഏകാംഗബെഞ്ച് രണ്ടുദിവസത്തെ വാദം കേട്ടശേഷം ഹര്‍ജികള്‍ വിശാലബെഞ്ചിനു വിടുകയായിരുന്നു. റംസാന്‍ കാലത്ത് ഹിജാബ് ധരിക്കാന്‍ അനുവദിച്ച് ഇടക്കാല ഉത്തരവിറക്കണമെന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനികളുടെ അഭിഭാഷകന്‍ വിനോദ് കുല്‍ക്കര്‍ണി ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളിയിരുന്നു. ജനുവരിയിലാണ് സംസ്ഥാനത്ത് ഹിജാബ് വിവാദം രൂക്ഷമായത്. ഉഡുപ്പി ഗവ.വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളജിലാണ് ഹിജാബ് വിവാദം തുടങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...