ആർത്തവ കപ്പുകള്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ അപകടകരമാകുമെന്ന് പഠനം

For full experience, Download our mobile application:
Get it on Google Play

ആർത്തവ കപ്പുകളുടെ തെറ്റായ ഉപയോഗം ചില സ്ത്രീകളില്‍ പെൽവിക് അവയവങ്ങളുടെ സ്ഥാനചലനത്തിന് കാരണമാകുമെന്ന് പഠനം. ബി.ബി.സി-യുടെ വിക്ടോറിയ ഡെർബിഷയർ പ്രോഗ്രാമാണ് ഇതുസംബന്ധിച്ച ഔദ്യോഗിക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആർത്തവ ദിനങ്ങളിലെ അസ്വസ്ഥതകൾക്ക് വലിയൊരളവിൽ ആശ്വാസം വാഗ്ദാനം ചെയ്യുന്നവയാണ് ആർത്തവ കപ്പ് അഥവാ മെൻസ്റ്ററൽ കപ്പ്. ഇന്ത്യയില്‍ നിലവില്‍ ആർത്തവ കപ്പുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങളോ സുരക്ഷാ പരിശോധനയോ ഇല്ല.

ഇന്ത്യയില്‍ ഇപ്പോഴും വലിയ രീതിയില്‍ പ്രചാരം നേടാത്ത ഒരു സംവിധാനമാണ് മെൻസ്റ്ററൽ കപ്പ്. പരമ്പരാഗത രീതികളെക്കാൾ ശുചിത്വം ഉറപ്പുവരുത്തുന്ന ഇവ ആരോഗ്യത്തിന് ഹാനികരമല്ലെന്ന് ആരോഗ്യവിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു. ഒരുപയോഗം കൊണ്ട് ഉപേക്ഷിക്കാതെ 10 വർഷം വരെ വീണ്ടും പുനരുപയോഗിക്കാം എന്നതാണ് പ്രത്യേകത.

എന്നാല്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ മറ്റു പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പെൽവിക് ഫ്ലോർ എന്നറിയപ്പെടുന്ന പെൽവിക് അവയവങ്ങളെ താങ്ങുന്ന പേശികളുടെയും ടിഷ്യൂകളുടെയും കൂട്ടം ദുർബലമാവുകയും അവയവങ്ങളെ മുറുകെ പിടിക്കാൻ കഴിയാതിരിക്കുകയും ചെയ്യുമ്പോഴാണ് അവയവങ്ങളുടെ സ്ഥാന ചലനം സംഭവിക്കുന്നതെന്ന് വിദഗ്ദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...