പഠനോത്സവം പ്രചാരണ പരിപാടികൾക്ക് റാന്നിയിൽ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ പ്രഥമ പരിപാടിയായ പഠനോത്സവത്തിൻ്റെ പ്രചാരണ പരിപാടികൾ ആരംഭിച്ചു. റാന്നി പെരുമ്പുഴ ബസ് സ്റ്റാൻ്റിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ. പ്രകാശ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനും വാർഡ് മെമ്പറുമായ അജിമോൻ അധ്യക്ഷത വഹിച്ചു. ബി.പി.സി ഷാജി എ. സലാം വിഷയാവതരണം നടത്തി. പുതുശ്ശേരിമല ഗവ. യു.പി സ്കൂൾ സീനിയർ അസിസ്റ്റൻ്റ് രാജശ്രീ വി.ജി, അധ്യാപകരായ മഞ്ജു വി.ജി, ജോബിൻ ജോർജ്, അഞ്ചു കെ. അശോക്, അഞ്ചു എം.എം, സി.ആർ സി കോ-ഓർഡിനേറ്റർ അനുഷ ശശി, വിഞ്ചു വി.ആർ, രാജശ്രീ, സോണിയ മോൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ജിജ്ഞാസ ഉണർത്തുന്ന ചോദ്യങ്ങൾ ചോദിച്ചാണ് ഏഴാം ക്ലാസ്സുകാരായ വിദ്യാർത്ഥികൾ യാത്രക്കാരെ പഠനോത്സവത്തിന് ക്ഷണിച്ചത്. വിവിധതരം പഠനോപകരണങ്ങൾ കുട്ടികൾ പരിചയപ്പെടുത്തി. റാന്നി ബി.ആർസിതല പഠനോത്സവം പുതുശ്ശേരിമല ഗവ. യു.പി. സ്കൂളിൽ മാർച്ച് 11 ന് മുൻ എം.എൽ എ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യും. റാന്നി പഞ്ചായത്ത് പ്രസിഡൻ്റ് കെ. ആർ പ്രകാശ് അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ ഗുണപരമായ പുരോഗതി പൊതുസമൂഹത്തെ അറിയിക്കുക, പൊതു വിദ്യാഭ്യാസ മേഖലയുടെ പ്രസക്തിയും ശക്തിയും ബോധ്യപ്പെടുത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടു കൂടി നടത്തുന്ന മികവു പരിപാടികളാണ് പഠനോത്സവങ്ങൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...