23 C
Pathanāmthitta
Friday, December 2, 2022 2:03 am
IMG-20221201-WA0019

ഇടയ്ക്കിടെ ഉണരുന്ന സ്ത്രീകള്‍ക്ക് ആയുസ് കുറയുമെന്ന് പഠനം

കൊച്ചി : രാത്രിയില്‍ ഇടയ്ക്കിടെ ഉണരുന്ന സ്ത്രീകള്‍ക്ക് ആയുസ് കുറയുമെന്ന് പഠനം. 8000 പുരുഷന്മാരെയും സ്ത്രീകളെയും പങ്കെടുപ്പിച്ച് നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍. കൈകളിലും കാലുകളിലും പെട്ടെന്നുള്ള വേദന, ഏതെങ്കിലും തരത്തിലുള്ള ആഘാതം അല്ലെങ്കില്‍ ശ്വസിക്കുന്നതില്‍ ബുദ്ധിമുട്ട് എന്നിവ ഉറക്കത്തില്‍ നിന്ന് പെട്ടെന്ന് ഉണരാന്‍ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നു.  ഈ അവസ്ഥയെ അബോധാവസ്ഥയിലുള്ള ഉണര്‍വ്വ് എന്ന് വിളിക്കുന്നു.

01-up
self
Alankar
KUTTA-UPLO
previous arrow
next arrow

11 വര്‍ഷം നീണ്ട നിരീക്ഷണം
ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തില്‍ ഈ പ്രക്രിയയ്ക്ക് പിന്നില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മറ്റു ആരോഗ്യ പ്രശ്‌നങ്ങളുമാണെന്ന് കണ്ടെത്തി. മൂന്ന് വ്യത്യസ്തത പഠനങ്ങളാണ് നടത്തിയത്. ഓരോരുത്തരും എത്ര നേരം ഉറങ്ങുന്നുവെന്നും രാത്രി എത്ര പ്രാവശ്യം ഉണരുന്നുവെന്നും ഏകദേശം ആറ് മുതല്‍ 11 വര്‍ഷം വരെ നിരീക്ഷിച്ചു.

Pulimoottil 2
01-up
self
KUTTA-UPLO

സ്ത്രീകളില്‍ ഉറക്കക്കുറവ് കൂടുതല്‍
പുരുഷന്മാരേക്കാള്‍ കൂടുതലായി രാത്രി ഇടയ്ക്കിടെ ഉറക്കത്തില്‍ നിന്നും ഉണരുന്നത് സ്ത്രീകളാണ്. രാത്രിയില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം ഉറക്കമുണരുന്ന സ്ത്രീകള്‍ക്ക് രാത്രി ഉറക്കം ലഭിക്കുന്ന സ്ത്രീകളേക്കാള്‍ 60 മുതല്‍ 100 ശതമാനം വരെ ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത കൂടുതലാണ്.

01-up
puli-new-2-new-upload-onam
bis-uplo
Alankar
previous arrow
next arrow

ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത
യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച കണ്ടെത്തലുകള്‍ അനുസരിച്ച് ഈ ഗവേഷണത്തിന്റെ പ്രത്യേക ഫലം പുരുഷന്മാരില്‍ ഉണ്ടായിരുന്നില്ല. പുരുഷന്‍മാരില്‍ 9.6 ശതമാനം ഹൃദ്രോഗം മൂലവും, 28 ശതമാനം മറ്റേതെങ്കിലും കാരണങ്ങളാല്‍ മരിക്കാനുള്ള സാധ്യതയും കൂടുതലാണ്. പുരുഷന്മാരും സ്ത്രീകളും തമ്മില്‍ എന്തുകൊണ്ടാണ് ഉറക്കത്തിന്റെ കാര്യത്തില്‍ ഇത്ര വ്യത്യാസമെന്ന് വ്യക്തമല്ലെന്ന് മാസ്ട്രിക്റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ (നെതര്‍ലാന്റ്‌സ്) കാര്‍ഡിയോളജി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ ഡൊമിനിക് ലിന്‍സ് പറയുന്നു. എന്നാല്‍ രാത്രിയില്‍ ഉണരുമ്പോള്‍ ശരീരം എങ്ങനെ പ്രതികരിക്കും എന്നതിലൂടെ ഇത് വിശദീകരിക്കാനാകുമെന്നും അദ്ദേഹം പറയുന്നു.

ഉറക്കം അനിവാര്യമാണ്
നല്ല രീതിയിലല്ലാത്ത ഉറക്കം ഹൃദയത്തെ സാരമായിത്തന്നെ ബാധിക്കുന്നു. സിര്‍കാഡിയന്‍ റിഥം എന്നറിയപ്പെടുന്ന ‘ബോഡി ക്ലോക്കില്‍’ ഉണ്ടാകുന്ന തടസ്സം ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ ഇടയാക്കുന്നു. ആരോഗ്യക്കുറവുള്ളവരില്‍ ഇത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നല്ലതും മതിയായതുമായ ഉറക്കം ലഭിക്കേണ്ടത് അത്യാവശ്യമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെ നിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

KUTTA-UPLO
WhatsAppImage2022-07-31at72836PM
bis-uplo
WhatsAppImage2022-07-31at72444PM
previous arrow
next arrow
WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at72836PM
previous arrow
next arrow
Advertisment
01-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow