റാന്നി : ളാഹ മഞ്ഞത്തോട്, പ്ലാപ്പള്ളി വനത്തിൽ താമസിക്കുന്ന വനവാസി ഊരുകളിലെ വിദ്യാർഥികൾക്ക് സ്വാത്വികം ചാരിറ്റബിൾ സൊസൈറ്റിയുടെ പഠനോത്സവം പദ്ധതിയുടെ ഭാഗമായിട്ടാണ് പഠനോപകരണങ്ങൾ നൽകിയത്. ഒപ്പം കൂട്ടാം എന്ന ക്യാമ്പയിന്റെ ഭാഗമായി ആയിരം കിറ്റുകളാണ് ഈ വർഷം സാത്വികം സൊസൈറ്റി നൽകുന്നത്. നല്ല രീതിയിൽ വിദ്യാഭ്യാസം ചെയ്യുന്ന കുട്ടികളെ പഠനത്തിൽ സഹായിക്കാനും തങ്ങൾ തയ്യാറാണെന്ന് പഠനോപകരണത്തിന്റ വിതരണ ഉത്ഘാടനം നിര്‍വഹിച്ചുകൊണ്ട് സൊസൈറ്റി ചെയർമാൻ രജിൻ എസ് ഉണ്ണിത്താൻ പറഞ്ഞു.
മുഖ്യ അഥിതിയായി തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല പങ്കെടുത്തു. തങ്കച്ചൻ പീറ്റർ, ആദർശ് പടനിലം, തോമസ് വയല, ഷെറിൻ വി.ജെ, രാഹുൽ നുറ്കോടി, പി.എസ് ഉത്തമൻ എന്നിവർ നേതൃത്വം നൽകി. ഊരിൽ എത്തിയ അഥിതികൾക്ക് ഊരുമൂപ്പൻ രാജു വൃക്ഷതൈ സ്നേഹോപകാരമായി നൽകി. ഇത് ഒരു അവാർഡിനേക്ക് മഹത്തരമായിയുന്നു എന്ന് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. കുട്ടികളുടെ ആവശ്യപ്രകാരം പുസ്തകങ്ങൾ നനയാതെയിരിക്കുവാൻ അടുത്തതായി പെട്ടികൾ നൽകാം എന്ന ഉറപ്പോടെയാണ് സൊസൈറ്റി ഭാരവാഹികളെ ഊരിലെ കുട്ടികൾ മഴയോടെ യാത്രയയച്ചത്.