കള്ളവോട്ട് ചെയ്യുന്നത് യുഡിഎഫ് ആണ് ; തൃക്കാക്കരയിൽ അത് നടക്കില്ല – ഇ.പി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : കള്ളവോട്ട് ചെയ്യുന്നത് യുഡിഎഫ് ആണ്. തൃക്കാക്കരയിൽ പക്ഷേ അത് നടക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ കേരളത്തിൽ യുഡിഎഫിന്റെ തകർച്ച പൂർണ്ണമാകുമെന്ന് ഇ.പി ജയരാജൻ പറഞ്ഞു. ഇടതുപക്ഷം വൻ വിജയം നേടും. വി.ഡീ സതീശൻ പറയുന്നത് ആരെങ്കിലും കണക്കിൽ എടുക്കുമോയെന്നും ഇ.പി ജയരാജൻ ചോദിച്ചു. തൃക്കാക്കര ഉരതെരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ നിശബ്ദ പ്രചരണം മണ്ഡലത്തിൽ പുരോ​ഗമിക്കുമ്പോൾ പക്ഷേ നേതാക്കൾ ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയാണ്. മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടക്കം മുതൽ തൃക്കാക്കര മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ഏകോകിപ്പിക്കുകയാണ്.  ഇടത് മുന്നണി കൺവീനർ ഇ.പി ജയരാജനും മണ്ഡലത്തിൽ തുടക്കം മുതലുണ്ട്.

യുഡിഎഫിൽ ഭിന്നതയുണ്ടെന്നത് ഇടത് മുന്നണിയുടെ വ്യാജപ്രചാരണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. തൃക്കാക്കരയിൽ കെ.സുധാകരൻ അവസാനഘട്ടത്തിൽ മാറിനിന്നത് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാലാണ്. മുഖ്യമന്ത്രി ജനങ്ങളെ വർഗീയമായി വേർതിരിക്കാൻ ശ്രമിക്കുന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പി.സി ജോർജും സർക്കാരും തമ്മിൽ നടക്കുന്നത് ഒത്തുകളിയാണ്. തൃക്കാക്കരിയിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് ചെന്നിത്തല വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....