ഇന്ത്യയിലെ സമുദ്രമത്സ്യ സമ്പത്ത് സുസ്ഥിരമെന്ന് പഠനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇന്ത്യയിലെ സമുദ്രമത്സ്യ സമ്പത്ത് സുസ്ഥിരമാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠന റിപ്പോർട്ട്. സിഎംഎഫ്ആർഐ 2022ൽ പഠനവിധേയമാക്കിയ 135 മത്സ്യസമ്പത്തിൽ (ഫിഷ് സ്‌റ്റോക്) 91.1 ശതമാനവും അമിതമായി പിടിക്കപ്പെടാത്തവിധം ആരോഗ്യാവസ്ഥയിലാണെന്ന് റിപ്പോർട്ട് പറയുന്നു. കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാലയാണ് പഠനറിപ്പോർട്ട് പ്രകാശനം ചെയ്തത്. ലോക വ്യാപാര സംഘടനയിലെ (ഡബ്ല്യു.ടി.ഒ.) ഇന്ത്യയുടെ നിലപാടിന് ബലം നൽകുന്നതാണ് സമുദ്രമത്സ്യ മേഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിൽ നാഴികക്കല്ലായി കരുതപ്പെടുന്ന ഈ പഠനം. പഠനം നടത്തിയ സ്റ്റോക്കുകളിൽ കേവലം 4.4 ശതമാനം മാത്രമാണ് അമിതമത്സ്യബന്ധനത്തിന് വിധേയാമാകുന്നത്.

രാജ്യാന്തരതലത്തിൽ ഇന്ത്യൻ സമുദ്രമത്സ്യമേഖലയ്ക്ക് ഏറെ മുതൽക്കൂട്ടാകുന്നതാണ് പഠനത്തിലെ കണ്ടെത്തലുകളെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. ഡബ്ല്യു.ടി.ഒ.യിൽ ഇന്ത്യയുടെ നിലാപാടിനെ സാധൂകരിക്കാനും രാജ്യാന്തര വ്യാപാര ചർച്ചകളിൽ ഇന്ത്യൻ സമുദ്രമത്സ്യമേഖലക്ക് അനുകൂലമായ തീരുമാനങ്ങളുണ്ടാകാനും ഈ പഠന റിപ്പോർട്ട് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, വിദേശവിപണികളിൽ ഇന്ത്യയിൽ നിന്നുള്ള സമുദ്രഭക്ഷ്യോൽപന്നങ്ങൾക്ക് കൂടുതൽ സ്വീകര്യത ലഭിക്കാനും സീഫുഡ് കയറ്റുമതി മെച്ചപ്പെടുത്താനും സിഎംഎഫ്ആർഐ പഠനം സഹായിക്കും. രാജ്യാന്തര സീഫുഡ് വിപണികളിൽ സുസ്ഥിരമായി പിടിക്കപ്പെടുന്ന സമുദ്രോൽപന്നങ്ങൾക്ക് ഏറെ മുൻഗനയുണ്ട്. ഭാവിയിൽ, ഇന്ത്യയിൽ നിന്നുള്ള കടൽമത്സ്യങ്ങൾക്ക് കൂടുതൽ വിലലഭിക്കാനും സ്വീകാര്യത കൂടാനും വഴിയൊരുക്കുന്നതാണ് ഈ പഠനമെന്നും ഡോ ഗോപാലകൃഷ്ണൻ പറഞ്ഞു.

കന്യാകുമാരിയിൽ നിന്നാരംഭിച്ച എട്ടാംഘട്ട സാഗർപരിക്രമ യാത്രയിലാണ് കേന്ദ്രമന്ത്രി റിപ്പോർട്ട് ഔദ്യോഗികമായി പ്രകാശനം ചെയ്തത്. ഇന്ത്യൻ തീരങ്ങൾക്ക് അനുയോജ്യമായ മികച്ച കടൽപായൽകൃഷിരീതികൾ പരിചയപ്പെടുത്തുന്ന സിഎംഎഫ്ആർഐയുടെ പ്രസിദ്ധീകരണവും കേന്ദ്ര മന്ത്രി പ്രകാശനം ചെയ്തു. രാജ്യത്ത് 333 സ്ഥലങ്ങൾ കടൽപായൽ കൃഷിക്ക് അനുയോജ്യമാണെന്ന് സിഎംഎഫ്ആർഐ കണ്ടെത്തിയിട്ടുണ്ട്. ഇതുപ്രകാരം ഇന്ത്യയിൽ 23,950 ഹെക്ടറിൽ നിന്നും പ്രതിവർഷം 98 ലക്ഷം ടൺ കടൽപായൽ ഉൽപാദിപ്പിക്കാനാകുമെന്നാണ് കണ്ടെത്തൽ. ഒരു ഹെക്ടറിൽ നിന്നും 13.28 ലക്ഷം രൂപ ഒരുവർഷം കടൽപായൽകൃഷിയിലൂടെ വരുമാനമുണ്ടാക്കാം. ഈ സ്ഥലങ്ങളുടെ ഇന്ററാക്ടീവ് മാപ്പും വികസിപ്പിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പട്ടിക വിഭാഗങ്ങൾക്ക് നഷ്ടപ്പെട്ട അവസരങ്ങളും അവകാശങ്ങളും തിരികെ നൽകണം ; ദളിത് ഫ്രണ്ട് (എം)

0
കോട്ടയം: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും ദളിത് ക്രൈസ്തവർക്കും കേരളത്തിൽ നഷ്ടപ്പെട്ട അവസരങ്ങളും...

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു ; സംഭവം കൊല്ലം കെഎസ്ആർടിസി...

0
തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം...

സന്തോഷ് ട്രോഫി മുന്‍ താരം ലഹരിയുമായി വീണ്ടും പിടിയില്‍

0
തിരുവനന്തപുരം : സന്തോഷ് ട്രോഫി മുന്‍ താരം ലഹരി മരുന്നുമായി പിടിയില്‍....

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ വിമർശിച്ച് ബിജെപി...