കോവിഡ് രണ്ടാം തരംഗം : വ്യാപനം കൂടുതൽ സ്ത്രീകളിലെന്ന് തെലങ്കാനയിൽ പഠനം

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്നതായി തെലങ്കാന ആരോഗ്യ വകുപ്പിന്റെ കണക്കുകൾ. തെലങ്കാനയിൽ ഇതുവരെ രോഗം ബാധിച്ചതിന്റെ 38.5 ശതമാനം സ്ത്രീകളാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ ഇതു 34 ശതമാനത്തോളം മാത്രമായിരുന്നു. ദേശീയ തലത്തിൽ ഇതു 36 ശതമാനമാണെന്നും റിപ്പോർട്ട് ചെയ്യുന്നു.

രോഗം ബാധിച്ച് ഐസിയുവിലെത്തുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുകയാണെന്നു നിസാമാബാദ് ജനറൽ ആശുപത്രിയിലെ അസോഷ്യേറ്റ് പ്രഫസർ ഡോ. കിരൺ മഡാല പ്രതികരിച്ചു. ‘നേരത്തേ തീവ്രപരിചരണ വിഭാഗത്തിലെത്തുന്നതിൽ സ്ത്രീകൾ 33% മാത്രമായിരുന്നു. ഇപ്പോഴത് 39 ശതമാനമായി ഉയർന്നു. പുരുഷൻമാരെക്കാൾ സ്ത്രീകളെ വൈകി ആശുപത്രിയിലെത്തിക്കുന്നതാണ് ഇതിനു കാരണം. പുരുഷൻമാർ‌ക്കു ലഭിക്കുന്നത്ര ശ്രദ്ധ കുടുംബത്തിൽ സ്ത്രീക്കു ലഭിക്കുന്നില്ല, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ’– മഡാല പ്രതികരിച്ചു.

വൈറസിന്റെ സ്വഭാവത്തിലെ മാറ്റമാണ് ഇതു കാണിക്കുന്നതെന്നും വിദഗ്ധർ വ്യക്തമാക്കി. സ്ത്രീകൾ പൊതുവേ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാറുണ്ടെന്നും പുരുഷൻമാർ പോകുന്നത്ര വീടിനു പുറത്തേക്കു പോകാറില്ലെന്നും ഡോ. സുബോധ് കണ്ഡാമുദൻ വ്യക്തമാക്കി. എന്നാൽ യുവതികളിലാണ് ഇപ്പോൾ കൂടുതൽ പ്രശ്നം. കുടുംബത്തിലെ ഒരുപാട് അംഗങ്ങൾക്ക് രോഗം ബാധിക്കുമ്പോഴും സ്ത്രീകളുടെ ശതമാനം ഒരുപാട് ഉയരുന്നില്ല. എന്നാലും സ്ത്രീകൾ അവരുടെ പ്രതിരോധം കുറയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളുടെ കാര്യം കൂടി പരിഗണിച്ചാൽ‌ ബിഹാറിലാണ് കൂടുതൽ സ്ത്രീകൾക്കു രോഗം ബാധിക്കുന്നത്– 42%. 2020 ജൂണിലെ കണക്കുകൾ പ്രകാരം മഹാരാഷ്ട്ര –38%, കർണാടക –36%, തമിഴ്നാട് –32% എന്നിങ്ങനെയാണു രോഗം ബാധിക്കുന്ന സ്ത്രീകളുടെ കണക്കുകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...