Tuesday, April 23, 2024 9:46 pm

പൗർണമി ദിവസങ്ങളിൽ ആത്മഹത്യ കൂടുന്നതായി പഠനം ; കാരണമിതാണ്

For full experience, Download our mobile application:
Get it on Google Play

പൂർണചന്ദ്രനുള്ള ​ദിവസങ്ങളിൽ ആത്മഹത്യ കൂടുന്നതായി പഠനം. അമേരിക്കയിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് മെഡിസിൻ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. രാത്രിയിലുണ്ടാകുന്ന നിലാവെളിച്ചമാണ് മനുഷ്യരിൽ ആത്മഹത്യാ പ്രവണത വർധിപ്പിക്കുന്നതെന്നാണ് കണ്ടെത്തൽ. 24 മണിക്കൂറിലാണ് മനുഷ്യശരീരത്തിലെ ജൈവഘടികാരത്തിന്റെ ഒരു ചക്രം പൂർത്തിയാകുന്നത്. രാത്രിയിൽ ഇരുട്ട് പരക്കുന്നതിന് പകരം നിലാവെളിച്ചം പരക്കുമ്പോൾ അത് നമ്മുടെ ജൈവഘടികാരത്തെയും ബാധിക്കുന്നു. ഇന്ത്യാനയിൽ 2012-16 കാലയളവിൽ സംഭവിച്ച ആത്മഹത്യകളുടെ കണക്കെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ​ഗവേഷകരുടെ കണ്ടെത്തൽ.

പൂർണ ചന്ദ്രനുദിക്കുന്ന രാത്രികളിൽ ആത്മഹത്യകൾ കൂടുന്നുണ്ട്. 55 വയസിൽ കൂടുതലുള്ളവരിലാണ് അപകട സാധ്യത കൂടുതലായി കാണുന്നത്. സാധാരണയായി കൂടുതൽ ആത്മഹത്യ നടക്കുന്ന സമയം ഏതാണ് എന്നതിനെ കുറിച്ചും സംഘം പരിശോധിച്ചു. ഉച്ച കഴിഞ്ഞ് മൂന്നു മുതൽ നാലു വരെയുള്ള സമയത്താണ് കൂടുതലായും ആത്മഹത്യകൾ സംഭവിക്കുന്നത്. പകൽ വെളിച്ചം കുറഞ്ഞു തുടങ്ങുന്ന സമയമാണിതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഉച്ച കഴിഞ്ഞ് വൈകിട്ട് മൂന്നു മുതൽ നാലു വരെയുള്ള സമയത്ത് വെളിച്ചം കുറയുന്നത് ദിവസം മുഴുവൻ നീണ്ട മാനസിക സമ്മർദം പരമാവധിയിലേക്കെത്താൻ കാരണമാകും.

ഇന്ത്യാനയിൽ സെപ്റ്റംബറിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ സംഭവിച്ചതെന്ന് പഠനം പറയുന്നു. അമേരിക്കൻ സംസ്ഥാനമായ ഇന്ത്യാനയിൽ അവധിക്കാലം അവസാനിക്കുന്ന മാസമാണ് സെപ്റ്റംബർ. ജോലിയുമായി ബന്ധപ്പെട്ട സമ്മർദങ്ങൾ തിരിച്ചുവരുന്നതാകാം തെറ്റായ തീരുമാനങ്ങളിലേക്ക് പലരേയും നയിച്ചിട്ടുണ്ടാവുക. ഡിസ്‌കവർ മെന്റൽ ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച അലക്‌സാണ്ടർ നിക്കുളസ്‌കുവിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇതെക്കുറിച്ച് പറയുന്നത്.

മാനസിക പ്രശ്‌നങ്ങളെ രക്തപരിശോധനയിലൂടെ ബയോ മാർക്കറുകൾ തിരിച്ചറിഞ്ഞ് കണ്ടെത്തുന്ന രീതി നേരത്തെ അലക്‌സാണ്ടർ നിക്കുളസ്‌കുവും സംഘവും വികസിപ്പിച്ചെടുത്തിരുന്നു. ഇതുവഴി ആത്മഹത്യാ പ്രവണതയുള്ള മനുഷ്യരിൽ കണ്ടുവരുന്ന പ്രത്യേകം ബയോമാർക്കറുകൾ തിരിച്ചറിയാനാവുമെന്നും അവർ കണ്ടെത്തിയിരുന്നു. ആത്മഹത്യാ പ്രവണതയുണ്ടെന്ന് രക്തപരിശോധനയിൽ തിരിച്ചറിയുന്നവരുടെ കൂട്ടത്തിലെ തന്നെ മദ്യപാനാസക്തിയുള്ളവരും വിഷാദ രോഗമുള്ളവരുമാണ് കൂടുതൽ അപകട സാധ്യതയുള്ളവരെന്നും പഠനം പറയുന്നു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റാന്നിയിൽ വയോധികയുടെ വീട്ടിൽ കയറി അജ്ഞാതൻ കോവിഡ് വാക്സീന്‍ കുത്തിവെയ്പ്പ് നൽകിയ സംഭവം ;...

0
റാന്നി: റാന്നി വലിയകലുങ്കിൽ വയോധികയുടെ വീട്ടിൽ കയറി അജ്ഞാതൻ കോവിഡ് വാക്സീന്‍...

കേരളം ലോക്‌സഭയില്‍- ജില്ലയിൽ തെരഞ്ഞെടുപ്പ് ഗൈഡ് പ്രകാശനം ചെയ്തു

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; 26ന് അവധി

0
തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് സംസ്ഥാനത്തെ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് : ജില്ലയിൽ മദ്യനിരോധനം ഏര്‍പ്പെടുത്തി

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം നാളെ...