വിഴിഞ്ഞം തുറമുഖം ജൈവവൈവിധ്യത്തിന്​ ഭീഷണിയെന്ന്​ പഠനം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖം ​ക​ട​ലി​ലെ ജൈ​വ​വൈ​വി​ധ്യ​ത്തി​ന്​ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യി പ​ഠ​ന​റി​പ്പോ​ർ​ട്ട്. അന്താ​രാ​ഷ്​​ട്ര തു​റ​മു​ഖ നി​ർ​മാ​ണം പാ​രി​സ്ഥി​തി​ക​വും ഭൗ​മ​ശാ​സ്​​ത്ര​പ​ര​വു​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്​​ടി​ച്ചു. ഇ​തി​നെ​ക്കു​റി​ച്ച്​ പ​ഠി​ക്കാ​നും ഇ​ട​പെ​ടാ​നും സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​നെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്നും ജ​ന​കീ​യ പ​ഠ​ന​സ​മി​തി ത​യാ​റാ​ക്കി​യ റി​​പ്പോ​ർ​ട്ട്​ ശുപാ​ർ​​ശ ചെ​യ്യു​​ന്നു. തീ​ര​ങ്ങ​ൾ, തീ​ര​ക്ക​ട​ൽ, ​​ജൈ​വ​വൈ​വി​ധ്യം, ഉ​പ​ജീ​വ​ന മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ജി​ല്ല​യി​ലെ മ​ത്സ്യ​​ത്തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​നു​​മേ​ൽ വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്​​ട്ര തു​റ​മു​ഖം സൃ​ഷ്​​ടി​ച്ച ആ​ഘാ​തം എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു പ​ഠ​നം.

ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്രം, അ​റ​ബി​ക്ക​ട​ൽ, ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ എ​ന്നി​വ സം​ഗ​മി​ക്കു​ന്ന സ​വി​ശേ​ഷ​മാ​യ സ്ഥ​ല​മാ​ണ്​ വി​ഴി​ഞ്ഞം ക​ട​ൽ മേ​ഖ​ല. വി​വി​ധ​യി​നം സ​മു​ദ്ര​ജീ​വി​ക​ൾ, പ​വി​ഴ​ങ്ങ​ൾ, മ​ത്സ്യ​ങ്ങ​ൾ, ആ​ൾ​ഗ​ക​ൾ എ​ന്നി​വ​യു​ടെ ആ​വാ​സ കേ​​ന്ദ്ര​മാ​ണി​വി​ടം. കേ​ര​ള​ത്തി​​ന്‍റെ സ​മു​ദ്ര ജൈ​വ​വൈ​വി​ധ്യ​ത്തി​​ന്‍റെ 20 ശ​ത​മാ​നം ഉ​ൾ​ക്കൊ​ള്ളു​ന്ന വി​ഴി​ഞ്ഞം ഉ​ൾ​​ക്ക​ട​ൽ സു​പ്ര​ധാ​ന സ​മു​ദ്ര ജൈ​വ​വൈ​വി​ധ്യ മേ​ഖ​ല​യാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന്​ റി​പ്പോ​ർ​ട്ട്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ​ബോ​ർ​ഡ്​ മ​ത്സ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മാ​യി സ​ഹ​ക​രി​ച്ച്​ മേ​ഖ​ല​യി​ലെ സ​മു​ദ്ര ജൈ​വ​വൈ​വി​ധ്യ​ത്തി​​ന്‍റെ പ്ര​ധാ​ന്യം സൂ​ക്ഷ്​​മ​മാ​യി രേ​ഖ​പ്പെ​ട്ടു​ത്തി​യി​ട്ടു​ണ്ട്. പീ​പ്പി​ൾ​സ്​ മ​റൈ​ൻ ഡൈ​വേ​ഴ്​​സി​റ്റി ര​ജി​സ്​​റ്റ​റും ത​യാ​റാ​ക്കി​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊൻകുന്നത്ത് ബൈക്ക് അപകടത്തിൽ ചെന്നൈ സ്വദേശിക്ക് ദാരുണാന്ത്യം

0
കോട്ടയം: പൊൻകുന്നം ചെറുവള്ളി വാസുപിള്ള പടിയിൽ ബൈക്ക് അപകടത്തിൽ യുവാവ്...

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ്‌യു...

0
തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ വിവാദ...

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ അരുവിക്കര മൈലം സ്വദേശി അനിൽ...

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലും വിദേശത്തും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന...

ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി

0
ഡൽഹി: ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി...