സ്റ്റൈലായി തല ; വലിമൈ ചിത്രത്തിലെ ഹുമ ഖുറേഷിയുടെ ലുക്കും പുറത്ത്

For full experience, Download our mobile application:
Get it on Google Play

തമിഴകത്തിന്റെ തല അജിത്തിന്റെ ചിത്രമാണ് വലിമൈ . ഹുമ ഖുറേഷി ആണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്നത്. വലിമൈ എന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ഹുമേ ഖുറേഷിയുടെ ചിത്രത്തിലെ ലുക്കും പുറത്തുവന്നിരിക്കുകയാണ്.

ആനന്ദ് വികടൻ ആണ് ചിത്രത്തിന്റെ എക്സ്‍ക്ലൂസീവ് ഫോട്ടോകള്‍ പുറത്തുവിട്ടിരിക്കുന്നത്.  എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുക. അജിത്ത് പോലീസ് വേഷത്തിലാകും ചിത്രത്തില്‍ എത്തുകയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

2022 ജനുവരിയില്‍ പൊങ്കല്‍ റിലീസായിട്ടാണ് എത്തുക. നീരവ് ഷാ ഛായാഗ്രഹണവും യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. യുവൻ ശങ്കര്‍ രാജയും അനുരാഗ് കുല്‍കര്‍ണിയും ചേര്‍ന്ന് ആലപിച്ച ഗാനം ഇതിനകം തന്നെ വൻ ഹിറ്റുമാണ്.

തല നായകനാകുന്ന ചിത്രമായ വലിമൈയുടെ പ്രഖ്യാപനം മുതലുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. തമിഴ്‍നാട്ടിലെ തിയേറ്റര്‍ വിതരണാവകാശം റൊമിയോ പിക്ചേഴ്‍സിന്റെ രാഹുലും ഗോപുരം സിനിമയും സ്വന്തമാക്കിയിരുന്നു.

ഒടിടിയല്ല തിയറ്ററില്‍ തന്നെയാകും ചിത്രം റിലീസ് ചെയ്യുക എന്ന് നേരത്തെ വലിമൈയുടെ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ബസ് ചേസ് അടക്കമുള്ള രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...