ശൈശവ വിവാഹം വിട്ടൊഴിയാതെ കേരളം ; 2019 ല്‍ ഇരുപതിനായിരത്തിലേറെ കൗമാരക്കാര്‍ അമ്മമാരായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശൈശവ വിവാഹം വിട്ടൊഴിയാതെ കേരളം, 2019 ല്‍ ഇരുപതിനായിരത്തിലേറെ കൗമാരക്കാര്‍ അമ്മമാരായി. ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. 2019 ല്‍ കേരളത്തില്‍ പ്രസവിച്ച 20,995 പേര് കൗമാരക്കാരാണെന്ന് സാമൂഹിക വികസന സൂചകങ്ങളില്‍ ഉയര്‍ന്ന റാങ്ക് ഉണ്ടായിരുന്നിട്ടും, ശൈശവ വിവാഹമെന്ന ദുരാചാരത്തില്‍ നിന്ന് സംസ്ഥാനം ഇതുവരെ മോചിതരായിട്ടില്ലെന്ന് ഡാറ്റ സൂചിപ്പിക്കുന്നു.

15 നും 19 നും ഇടയില്‍ പ്രായമുള്ള ഈ കൗമാര അമ്മമാരില്‍ 316 പേര്‍ അവരുടെ രണ്ടാമത്തെ കുഞ്ഞിനും ജന്മം നല്‍കി, 59 പേര്‍ അവരുടെ മൂന്നാമത്തെയും 16 പേര്‍ 4-ാമത്തെ കുഞ്ഞിനെയും പ്രസവിച്ചു എന്ന് 2019 ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂരിഭാഗം സ്ത്രീകളും(15,248 ) നഗരപ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. 5,747 പേര്‍ മാത്രമാണ് ഗ്രാമപ്രദേശങ്ങളില്‍ നിന്ന് വന്നത്. കൂടാതെ, 57 പേര്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ഉണ്ടായിരുന്നു. അവരില്‍ 38 പേര്‍ക്ക് പ്രാഥമിക തലത്തിലുള്ള വിദ്യാഭ്യാസവും 1,463 പേര്‍ക്ക് പ്രാഥമിക തലത്തിനും പത്താം ക്ലാസിനും ഇടയില്‍ വിദ്യാഭ്യാസം ഉണ്ടായിരുന്നു. 57 പേര്‍ നിരക്ഷരരും 3,298 അമ്മമാരുടെ വിദ്യാഭ്യാസ രേഖകള്‍ ലഭ്യമല്ല.

ശരിയായ വിലയിരുത്തലിനായി കൂടുതല്‍ സമഗ്രമായ പഠനത്തിന് ഡാറ്റ ആവശ്യമാണെന്ന് പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ.കെ.വി രാമന്‍കുട്ടി പറഞ്ഞു. അതേസമയം സാമൂഹ്യ പുരോഗതിയുടെ കാര്യത്തില്‍ ഒന്നാമതാണെന്ന് പറയുന്ന പ്രബുദ്ധ സാക്ഷര കേരളത്തില്‍ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ശൈശവ വിവാഹം എന്നത് വിട്ടു പോയിട്ടല്ല എന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...

ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ...

0
ആലപ്പുഴ: ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന്...

രാജസ്ഥാനിൽ മാതൃമരണങ്ങൾ ആശങ്കയാകുന്നു ; സർക്കാർ ആശുപത്രികളിൽ ഒരാഴ്ചയിൽ 9 മരണം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മമാർ മരണപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത്...

റാന്നിയിൽ എക്സൈസ് ഓഫീസ് പരിസരത്ത് മൂർഖൻ പാമ്പ് ; വനംവകുപ്പ് എത്തിയില്ലെന്ന് ആക്ഷേപം, ഒടുവിൽ...

0
റാന്നി: റാന്നി എക്സൈസ് ഓഫീസ് പരിസരത്ത് ഭീതി പരത്തിയ മൂർഖൻ പാമ്പിനെ...