ബെഹ്റ ചെയ്യുന്നത് തെറ്റല്ലെന്ന് മുഖ്യമന്ത്രിയുടെ വിശ്വാസം ; മോൻസൻ കേസ് എങ്ങുമെത്തില്ല : മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മോൻസൻ മാവുങ്കലിനെ രക്ഷിക്കാനാണ് സംസ്ഥാന സർക്കാരിന്റെ ആഗ്രഹമെന്ന് കെ.മുരളീധരൻ എംപി യുടെ ആരോപണം. സിബിഐ അന്വേഷണത്തെ സർക്കാർ ഭയപ്പെടുന്നതെന്തിനാണ്. മുൻ ഡിജിപി ലോക്നാഥ് ബെഹ്റയോടുള്ള സർക്കാരിന്റെ സമീപനം ഇങ്ങനെയാണെങ്കിൽ മോൻസൻ കേസ് എങ്ങുമെത്തില്ല. ബെഹ്റ എന്ത് ചെയ്താലും തെറ്റല്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശ്വാസമെന്നും കെ.മുരളീധരൻ പറഞ്ഞു.

പി.വി അൻവറിനെ പോലൊരാളെ നിയമസഭയിലെത്തിച്ചതിനു മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിലെ ജനങ്ങളോട് മാപ്പ് പറയണം. വിമർശിക്കുന്നവരെ മ്ലേച്ഛമായ ഭാഷയിൽ കുറ്റപ്പെടുത്തുന്ന സംസ്കാരം കേരളത്തിന് സമ്മാനിച്ചത് പിണറായി വിജയനാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി. നിയമസഭാ സമ്മേളനത്തിലെ പി.വി അൻവറിന്റെ അസാന്നിധ്യത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് മുരളീധരന്റെ വിമർശനം. പതിനഞ്ചാം കേരള നിയമസഭയുടെ ഇപ്പോൾ നടക്കുന്ന മൂന്നാം സമ്മേളനത്തിൽ അൻവർ ഇതുവരെ പങ്കെടുത്തില്ല. രണ്ടാം സമ്മേളനത്തിൽ ഒരു ദിവസം പോലും എത്തിയില്ല. അവധി അപേക്ഷ നൽകാതെയാണ് അൻവർ പങ്കെടുക്കാതിരിക്കുന്നത്.

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം 12 ദിവസവും രണ്ടാം സമ്മേളനം 17 ദിവസവുമാണ് ഉണ്ടായിരുന്നത്. ഒന്നാം സമ്മേളനത്തിൽ അൻവർ പങ്കെടുത്തത് അഞ്ച് ദിവസം മാത്രം. രണ്ടാം സമ്മേളനത്തിൽ ഒരു ദിവസം പോലും വന്നില്ല. നടപ്പുസമ്മേളനത്തിൽ ഇതുവരെ എത്തിയില്ല. ഈ വിട്ടുനിൽക്കലിൽ ഒരു അവധി അപേക്ഷ പോലും നൽകാതെയാണെന്ന് വിവരാവകാശ മറുപടിയില്‍ നിയമസഭാ സെക്രട്ടറിയേറ്റ് പറയുന്നു.

മൂന്ന് നിയമസഭാ സമിതികളിലും അംഗമാണ് അൻവര്‍. സമിതി യോഗങ്ങളിലൊന്നും അൻവര്‍ പങ്കെടുക്കുന്നുമില്ല. ഭരണഘടനയുടെ 194 പ്രകാരം 60 ദിവസം തുടര്‍ച്ചയായി പങ്കെടുക്കാതിരുന്നാല്‍ എംഎല്‍എയെ അയോഗ്യനാക്കാൻ സഭയ്ക്ക് അധികാരമുണ്ട്. ആ സീറ്റ് ഒഴിവ് വന്നതായി പ്രഖ്യാപിക്കും. വിട്ടുനിൽക്കൽ വിവാദമായിരിക്കെ ഈ മാസം പതിനഞ്ചോടെ എംഎല്‍എ നാട്ടിലെത്തുമെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മന്ത്രി ഷിബു ബേബി ജോണ്‍ നാളെ (ജൂണ്‍ 25) റാന്നിയില്‍

0
പത്തനംതിട്ട : ജില്ലയിലെ വന്യജീവി - മനുഷ്യ സംഘര്‍ഷം മനസിലാക്കുന്നതിനും ദുരിന്ത...

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം : കര്‍മ്മ 2.0 പദ്ധതിക്ക് ജില്ലയില്‍ തുടക്കം

0
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി...

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...