മലയാളത്തിന്റെ പ്രിയപ്പെട്ട നടൻമാരില്‍ ഒരാളാണ് ജയറാം. കുടുംബസദസുകളുടെ പ്രിയപ്പെട്ട ജയറാം ചിത്രങ്ങള്‍ മലയാളികള്‍ എന്നും കാണാനാഗ്രഹിക്കുന്നതാണ്. വര്‍ഷങ്ങളായി ജയറാം മലയാള ചിത്രങ്ങളില്‍ സജീവമായുണ്ട്. ഇപോഴിതാ ജയറാമിന്റെ സ്റ്റൈലിഷ് ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
വളരെ സ്റ്റൈലിഷ് ആയിട്ടുള്ള ഫോട്ടോ ജയറാം തന്നെയാണ് പങ്കുവെച്ചത്. നിങ്ങളുടെ മാനസികാവസ്ഥയാണ് നിങ്ങളുടെ ഭാവി നിർണ്ണയിക്കുന്നത് എന്നാണ് ജയറാം ക്യാപ്ഷൻ ആയി എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്. ഷങ്കര്‍ രാംചരണനെ നായകനാക്കിയുള്ള ചിത്രത്തില്‍ ആണ് ജയറാം ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം വില്ലനായിട്ടാണ് അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മണിരത്‍നത്തിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രമായ പൊന്നിയിൻ സെല്‍വത്തിലും ജയറാം ഒരു പ്രധാന കഥാപാത്രമായിട്ടുണ്ട്.