പത്തനംതിട്ടയില്‍ തെരുവ് നായയുടെ ആക്രമണം ; വൃദ്ധരും വിദ്യാര്‍ത്ഥികളുമടക്കം 20 ഓളം പേര്‍ ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട:  ന​ഗ​ര​ത്തി​ല്‍ തെ​രു​വ് നാ​യ ആ​ക്ര​മ​ണം. 20 പേ​ര്‍​ക്കാ​ണ് തെ​രു​വു നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ദി​വ​സ​ങ്ങ​ളാ​യി ന​ഗ​ര​ത്തി​ല്‍ തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് ജ​ന​ങ്ങ​ള്‍ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. വിദ്യാര്‍ഥികളും വൃദ്ധരും ഉള്‍പ്പടെയുള്ളവര്‍ക്ക് കടിയേറ്റു. നഗരത്തിന്റെ  പല പ്രദേശങ്ങളിലൂടെ ഓടി നടന്നാണ് തെരുവ് നായ ആക്രമണം നടത്തിയത്. എല്ലാവരെയും കടിച്ചത് ഒരു നായ തന്നെയാണെന്ന് ആക്രമണത്തിനിരയായവര്‍ പറഞ്ഞു. നായയെ പിന്നീട് നാട്ടുകാര്‍ അടിച്ചുകൊന്നു.

നഗരത്തില്‍ എവിടെ നോക്കിയാലും നായ്ക്കളുടെ കൂട്ടമാണ്. പ്രഭാത സവാരിക്കിറങ്ങുന്നവര്‍ കയ്യില്‍ വടിയുമായി നടക്കുന്ന കാഴ്ച നിത്യവും കാണാം. നഗര ഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന ചന്തയും അറവുശാലയും നായ്ക്കളെ ആകര്‍ഷിക്കുകയാണ്. റിംഗ് റോഡില്‍ പല സ്ഥലത്തും മാലിന്യങ്ങള്‍ തള്ളുന്നുണ്ട്. അതുകൊണ്ടുതന്നെ റിംഗ് റോഡിലാണ് നായ ശല്യം രൂക്ഷം. നഗരസഭയുടെ ഭാഗത്തുനിന്നും ഫലപ്രദമായ നടപടികള്‍ ഉണ്ടാകണമെന്നാണ് നഗരവാസികളുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...