21.7 C
Pathanāmthitta
Thursday, February 9, 2023 2:51 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

മികച്ച നിലവാരമുള്ള ഷൂട്ടിങ്ങ് റേഞ്ച് ജില്ലയിലും ഉടൻ യഥാർത്ഥമാക്കും

പത്തനംതിട്ട : രാജ്യാന്തര നിലവാരത്തിൽ പത്തനംതിട്ടയിൽ ഷൂട്ടിങ്ങ് റേഞ്ചും ട്രാപ്പ് ആന്റ് സ്കീറ്റ് ഉൾപ്പെടെയുള്ള മത്സരങ്ങൾ നടത്തക്ക രീതിയിൽ ഉള്ള സംവിധാനങ്ങളും ജില്ലയിൽ ഉടൻ യാഥാർത്ഥ്യമാകുമെന്നും അങ്ങനെ പത്തനംതിട്ട ജില്ലയിലും റൈഫിൾ മത്സരങ്ങൾക്ക് ആ തിധേയം വഹിക്കുവാൻ കഴിയുമെന്നും പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യാ എസ് അയ്യർ പറഞ്ഞു. പത്തനംതിട്ട ജില്ലാ റൈഫിൾ അസ്സോസ്സിയേഷന്റെ രണ്ടാമത് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ജില്ലാ റൈഫിൾ അസ്സോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് കളക്ടർ.

ll
bis-new-up
KUTTA-UPLO
previous arrow
next arrow

ഇന്നലെ കളക്ട്രേറ്റിലെ കോൺഫറൻസ് ഹാളിൽ വച്ച് കൂടിയ വാർഷിക പൊതുയോഗത്തിൽ മുൻ സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസൺ ഐഎഎസ് ദ്രോണാചാര്യ പ്രൊഫ: സണ്ണി തോമസ്, സബ് കളക്ടർ ശ്വേതാ നാഗർ കോട്ടി ഐഎഎസ് എന്നിവരും സന്നിഹിതരായിരുന്നു. ഷൂട്ടിങ്ങ് റേഞ്ച് സ്ഥാപിക്കുന്നതിനായി അസ്സോസ്സിയേഷൻ വാങ്ങിയ ആറൻമുള മാലക്കരയിലെ രണ്ടേക്കർ ഭൂമിയിൽ നവീകരണ പ്രവർത്തനങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും തുടങ്ങിയതിനെ പ്രശംസിക്കുകയും കുറ്റമറ്റ രീതിയിൽ നിർമ്മാണം പൂർത്തിയാക്കാനുള്ള എല്ലാ പിൻതുണയും നൽകുമെന്ന് യോഗത്തിൽ പങ്കെടുത്ത് സംസാരിച്ച സീനിയർ വൈസ് പ്രസിഡന്റും പത്തനംതിട്ട എസ്പിയുമായ സ്വപ്നിൽ മഹാജൻ അറിയിച്ചു. തുടർന്ന് ജിജി തോംസൺ ഐഎഎസിന്റെയും പ്രൊഫ: സണ്ണി തോമസിന്റേയും നിർദ്ദേശങ്ങൾ സ്വീകരിച്ച് പ്രോജക്ട് റിപ്പോർട്ടും പ്രൊപ്പോസ്ഡ് പ്രോജക്ടിന്റെ പ്രദർശനവും ചെങ്ങന്നൂർ പ്രോവിഡന്റ്സ് എഞ്ചിനീയറിങ്ങ് ടെക്നിക്കൽ ടീമിന്റെ നേതൃത്വത്തിൽ നടന്നു.

self

തുടർന്ന് ഭോപ്പാലിൽ വച്ച് നടന്ന നാഷണൽ ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് നാഷണൽ പ്ലയർ യോഗ്യത നേടിയ ഗൗതം സുരേഷിനെ ആദരിച്ചു. പൊതു യോഗത്തിനോടനുബന്ധിച്ച് ജില്ലാ റൈഫിൾ ക്ലബിന്റെ പത്തോളം പുതിയ അംഗങ്ങളുടെ അംഗത്വ വിതരണവും കളക്ടർ നിർവ്വഹിച്ചു. അസ്സോസ്സിയേഷൻ ജില്ലാ സെക്രട്ടറി ഡോ. ജഗൻ മോഹൻ വാർഷിക റിപ്പോർട്ടും മാത്യൂസ് കെ.ജേക്കബ് തനതു വർഷത്തെ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. പി.എസ് ബാബു സ്വാഗതവും റോയി മാത്യു നന്ദിയും പ്രകാശിപ്പിച്ചു.

bis-new-up
dif
Alankar
WhatsAppImage2022-07-31at72836PM
previous arrow
next arrow

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

KUTTA-UPLO
WhatsAppImage2022-07-31at73432PM
Advertisment
ll

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow