കോന്നി ഉപജില്ലാതല വാർത്തവായന മത്സരം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : സാമൂഹ്യശാസ്ത്ര സബ്ജക്ട് കൗൺസിലിന്‍റെ  നേതൃത്വത്തിൽ കോന്നി ഉപജില്ലാതല വാർത്തവായന മത്സരം സംഘടിപ്പിച്ചു. ഉപജില്ലയിലെ ഹൈസ്കൂൾ ഹയർ സെക്കന്‍ററി വിഭാഗങ്ങളിലെ കുട്ടികൾക്കായാണ് മത്സരം നടന്നത്. ഓരോ സ്കൂളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ഓരോ കുട്ടികൾ വീതമാണ് ഇരുവിഭാഗങ്ങളിലായി മത്സരിച്ചത്. കോന്നി അമൃത വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ നടന്ന പത്രവായന മത്സരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സന്ധ്യ എസ്. ഉദ്ഘാടനം ചെയ്തു.

സാമൂഹ്യശാസ്ത്ര ഉപജില്ലാ കൺവീനർ ഷാജി മാത്യു, ജോയിന്‍റ് കൺവീനർ പ്രമോദ് കുമാർ, അധ്യാപകരായ അജിത് കുമാർ, ദിവ്യ ഡി., ഷൈലു പി.ജെ, ജെബി തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഹൈസ്കൂൾ വിഭാഗത്തിൽ കോന്നി ഗവ.ഹയർ സെക്കന്‍ററി സ്കൂളിലെ ജിസ്നി ചാക്കോ ഒന്നാം സ്ഥാനവും കൂടൽ ഗവ.ഹയർ സെക്കന്‍ററി സ്കൂളിലെ തേജ കൃഷ്ണ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹയർ സെക്കൻറി വിഭാഗത്തിൽ കോന്നി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ നന്ദന ബി.നായർ ഒന്നാം സ്ഥാനവും, എലിമുള്ളുംപ്ലാക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഫേബ തോമസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...