ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്റെ തല വെട്ടിക്കൊണ്ട് സുഭാഷ് വാസു ഉറഞ്ഞു തുളളി. കായംകുളത്തെ വെള്ളാപ്പള്ളി കോളജ് ഓഫ് എഞ്ചിനീയറിംഗിന്റെ പേരുമാറ്റി മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നാക്കി മാറ്റി പ്രതികാരത്തിന് താന്‍ ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചു. ഗുരുദേവ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ ആയി തുഷാര്‍ വെള്ളാപ്പള്ളിക്ക് പകരം ഗോകുലം ഗോപാലനെ തെരഞ്ഞെടുത്തു. അപകടകരമായ സാഹചര്യത്തില്‍ ശ്രീനാരായണീയര്‍ ഒന്നിച്ചുനിന്ന് എസ്എന്‍ഡിപിയെ രക്ഷിക്കണം എന്ന് ഗോകുലം ഗോപാലന്‍ ആവശ്യപ്പെട്ടു. കുടുംബ വാഴ്ച അവസാനിപ്പിക്കണം. ഗുരുദേവ ഭക്തരെ വെച്ച് വിലപേശി ജീവിക്കുകയാണ് വെള്ളാപ്പള്ളിയെന്നും ഇതവസാനിപ്പിക്കുവാന്‍ സമയമായെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.
തനിക്കെതിരെ നീങ്ങുന്നവരെ മ്ലേച്ചമായി അധിക്ഷേപിക്കുക എന്നതാണ് വെള്ളാപ്പള്ളി നടേശന്റെ രീതിയാണെന്ന് സുഭാഷ് വാസു പറഞ്ഞു. സെന്‍കുമാര്‍ പണം വാങ്ങിയെന്ന ആരോപണം സംബന്ധിച്ചായിരുന്നു പ്രതികരണം. വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എഞ്ചിനിയറിംഗിന്റെ കോണ്‍വക്കേഷന്‍ ചടങ്ങില്‍ ഗോകുലം ഗോപാലന്‍ സുഭാഷ് വാസു എന്നിവര്‍ പങ്കെടുത്തു.