സുഭിക്ഷ ഹോട്ടലുകളിൽ ഊണിനുള്ള സബ്‌സിഡി നിർത്തുന്നു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സംസ്ഥാനത്ത് 20 രൂപയ്ക്ക് ഉച്ചയൂണ്‍ നല്‍കുന്നതിനായി തുറന്ന സുഭിക്ഷാ ഹോട്ടലുകള്‍ക്ക് സബ്‌സിഡിയിനത്തില്‍ നല്‍കുന്ന തുക നിര്‍ത്തലാക്കുന്നു. ഊണിന് 25 രൂപ കണക്കാക്കി അഞ്ചുരൂപവീതം സുഭിക്ഷഫണ്ടില്‍നിന്ന് നല്‍കുന്ന രീതിയാണ് അവസാനിപ്പിച്ചത്. സബ്‌സിഡി സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് പൊതുവിതരണവകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്തെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും 20 രൂപയ്ക്ക് ഊണ്‍ നല്‍കുന്ന സുഭിക്ഷ ഹോട്ടലുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

ഈ ഹോട്ടലുകളില്‍ ആവശ്യമുള്ളവയ്‌ക്ക്‌ പൊതുവിതരണ ഡയറക്ടര്‍ പുറത്തിറക്കിയ മാനദണ്ഡപ്രകാരം അരിക്കും പലവ്യജ്ഞനങ്ങള്‍ക്കുമായാണ് സബ്‌സിഡി അനുവദിച്ചിരുന്നത്. സപ്ലൈകോയ്ക്ക് കീഴിലുള്ള റേഷന്‍കടകളില്‍നിന്നും ന്യായവില ഷോപ്പുകളില്‍നിന്നും നിലവില്‍ കിലോഗ്രാമിന് 10.90 രൂപ നിരക്കില്‍ അരി ഹോട്ടലുകള്‍ക്ക് നല്‍കിവരുന്നുണ്ട്. ഈ അരിവിതരണം തുടരാനും തീരുമാനിച്ചിട്ടുണ്ട്. വിശപ്പുരഹിത കേരളം എന്ന പേരില്‍ 2018-ല്‍ ആലപ്പുഴജില്ലയില്‍ തുടക്കമിട്ട 20 രൂപയ്ക്ക് ഊണ്‍ പദ്ധതി പിന്നീട് സംസ്ഥാനവ്യാപകമാക്കുകയായിരുന്നു. ഫണ്ട് വകയിരുത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും അനുമതിയുണ്ട്. കുടുംബശ്രീ യൂണിറ്റുകളും സ്വയംസഹായ സംഘങ്ങളുമാണ് ഹോട്ടല്‍ നടത്തുന്നവരിലേറെയും. ജില്ലാ കളക്ടര്‍മാര്‍ നേതൃത്വംനല്‍കുന്ന സമിതിയാണ് മാര്‍ഗനിര്‍ദേശം നല്‍കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...