‘സുഭിക്ഷ ഹോട്ടല്‍ ‘ പദ്ധതിക്ക് ഇന്നു തുടക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മിതമായ നിരക്കില്‍ സംസ്ഥാനത്തു 140 നിയോജക മണ്ഡലങ്ങളിലും ഭക്ഷണം നല്‍കുന്ന സര്‍ക്കാരിന്റെ ‘സുഭിക്ഷ ഹോട്ടല്‍ ‘ പദ്ധതിക്ക് ഇന്നു തുടക്കം. ഒരു നേരത്തെ ഭക്ഷണം മിതമായ നിരക്കില്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതിയില്‍ ഹോട്ടലില്‍ നിന്ന് 20 രൂപ നിരക്കിലാണ് ഉച്ചയൂണ്. ഓരോ ഊണിനും സബ്‌സിഡിയായി അഞ്ച് രൂപ നടത്തിപ്പുകാര്‍ക്കു സര്‍ക്കാര്‍ നല്‍കും.

പദ്ധതിക്ക് ഇന്ന് മന്ത്രി ജി.ആര്‍ അനില്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം നിര്‍വഹിക്കും. എല്ലാ ജില്ലകളിലും കലക്ടര്‍ അധ്യക്ഷനും ജില്ലാ സപ്ലൈ ഓഫിസര്‍ കണ്‍വീനറുമായി 10 പേര്‍ അടങ്ങുന്ന സമിതിക്കാണു പദ്ധതിയുടെ മേല്‍നോട്ടം. ഈ സമിതി നിശ്ചയിക്കുന്ന നിരക്കില്‍ കൂടുതല്‍ വിഭവങ്ങള്‍ക്ക് ഈടാക്കാന്‍ പാടില്ല.

ഹോട്ടല്‍ തുടങ്ങാനുള്ള സ്ഥലം തദ്ദേശ സ്ഥാപനം കണ്ടെത്തി നല്‍കിയാല്‍ അവിടെ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ 10 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും. ഫര്‍ണിച്ചറും പാചക ഉപകരണങ്ങളും മറ്റും സന്നദ്ധ സംഘടനകള്‍ വഴിയും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും വാങ്ങാം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു പ്രഖ്യാപിച്ച പദ്ധതി പ്രളയവും കോവിഡും മൂലം നടപ്പായില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയ പ്രതിരോധത്തിന് കേരളത്തിന് പുതിയ നയം വേണം : പത്തനംതിട്ട ഡി.സി.സി മുഖ്യമന്ത്രിക്ക് നിവേദനം...

0
പത്തനംതിട്ട : ദുരന്തനിവാരണത്തിൽ നിന്ന് ദുരന്ത പ്രതിരോധത്തിലേക്ക് കേരളം മാറണമെന്നും കേരളത്തിൽ...

റാന്നി പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ

0
​റാന്നി : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റാന്നി ബ്ലോക്ക് പടി-കോഴഞ്ചേരി റോഡിലെ...

പമ്പയിലെ പ്രളയജലമിറങ്ങി : അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരങ്ങൾ

0
റാന്നി : പ്രളയക്കെടുതിക്ക് ശേഷം പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും നദിയിലുടനീളം അവശേഷിക്കുന്നത്...

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...