നവീകരിച്ച തിരുവല്ല-അമ്പലപ്പുഴ സംസ്ഥാനപാത മുങ്ങുന്നത് ഗതാഗതത്തെ ബാധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കോടികൾ മുടക്കി നവീകരിച്ച തിരുവല്ല-അമ്പലപ്പുഴ സംസ്ഥാനപാത മുങ്ങുന്നത് ഗതാഗതത്തെ ബാധിക്കുന്നു. ശനിയാഴ്ച ഉച്ചയോടെ ആറ് കവിഞ്ഞൊഴുകി റോഡിലേക്ക് വെള്ളം കയറാൻ തുടങ്ങിയിരുന്നു. റോഡിന്റെ നൂറുമീറ്ററോളം ഭാഗത്ത്‌ വെള്ളക്കെട്ടാണ്. പാതയുടെ ഇടതുഭാഗത്ത് 100 മീറ്റർ അകലെകൂടിയാണ് പമ്പ-മണിമലയാർ എന്നിവ ചേർന്നൊഴുകുന്നത്. ഇവിടെ തോട്ടടിപ്പടി-പമ്പ ജലോത്സവം ഫിനിഷിങ് പോയിന്റ് റോഡിന്റെ 100 മീറ്ററോളം കരിങ്കൽ നിർമിത സംരക്ഷണഭിത്തി 2018-ലെ മഹാപ്രളയത്തോടെ ഇടിഞ്ഞുവീണിരുന്നു.

ഇതേ തുടർന്നാണ് നദിയിൽനിന്ന് വെള്ളം സമീപ പുരയിടംവഴി സംസ്ഥാന പാതയിലേക്ക് എത്തുന്നത്. നിലവിൽ ഒരടിയോളം വെള്ളം ഉയർന്നിട്ടുണ്ട്. ഈ ഭാഗത്തെ 25-ഓളം വീടുകളിലും വെള്ളംകയറിയിട്ടുണ്ട്. ഏകദേശം പത്തുവർഷമായി പാതയുടെ നവീകരണം നടന്നിട്ട്. ആറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന ഇടമായിട്ടും അതിനെ തടയാൻ നിർമാണ പ്രവൃത്തികൾ ഇവിടെ നടത്താൻ കഴിയാഞ്ഞത് പ്രതിസന്ധിയായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...

ചിറയിൻകീഴ് കൈയാങ്കളി : ആരോപണങ്ങൾക്ക് മറുപടിയുമായി രമ്യാ ഹരിദാസ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയേറ്റത്തിൽ പ്രതികരണവുമായി എംഎൽഎ രമ്യ ഹരിദാസ്. കിഴുവില്ലം ബാങ്ക്...

കുടിവെള്ള സമരത്തിനിടെ കല്ലേറ് ; പരിക്കേറ്റ പഞ്ചായത്ത് പ്രസിഡന്റ് കൊല്ലപ്പെട്ടു

0
തിരുനെൽവേലി : കുടിവെള്ളക്ഷാമത്തിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനിടെ പഞ്ചായത്ത് പ്രസിഡന്റിന് നേരെ...