വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കുവൈത്ത് അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : കുവൈത്തില്‍ ജോലിക്കായി സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന്  കണ്ടെത്തിയാല്‍ തുടര്‍ നടപടികള്‍ക്കായി നേരിട്ട് പ്രോസിക്യൂഷന്  കൈമാറും. ഉന്നത വിദ്യാഭ്യാസ മന്ത്രാലയം  അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും മറ്റ് ജീവനക്കാരുടെയുമെല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പരിഗണിക്കില്ലെന്ന് സിവില്‍ സര്‍വീസ് കമ്മീഷനും  അറിയിച്ചു.

ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് ജോലി ലഭിക്കില്ലെന്ന് മാത്രമല്ല തുടര്‍ നിയമനടപടികള്‍ക്കായി അവരെ പ്രോസിക്യൂഷന് കൈമാറുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. നിയമ നടപടികള്‍ സ്വീകരിച്ചകാര്യം തൊഴിലുടമയെയും സിവില്‍ സര്‍വീസസ് കമ്മീഷനെയും അറിയിക്കുകയും ചെയ്യും.

അംഗീകാരമില്ലാത്ത സര്‍വകലാശാലയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നതിനെയും വ്യാജ സര്‍ട്ടിഫിക്കറ്റുകളെയും രണ്ടായി കാണേണ്ടതും ആവശ്യമാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തുല്യതാ സര്‍ട്ടിഫിക്കറ്റിനായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ സമര്‍പ്പിക്കപ്പെടുന്ന അവസരത്തിലോ അല്ലെങ്കില്‍ തൊഴിലുടമയോ സിവില്‍ സര്‍വീസസ് കമ്മീഷനോ അവ വ്യാജമാണെന്ന് കണ്ടെത്തിയാലോ നിയമ നടപടികള്‍ സ്വീകരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...