ന്യൂഡൽഹി : എയര്‍ ഇന്ത്യ വില്‍പ്പനക്കെതിരെ ബി.ജെ.പി മുതിര്‍ന്ന നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യം സ്വാമി. രാജ്യദ്രോഹപരമായ നടപടിയാണ് എയര്‍ ഇന്ത്യ വില്‍ക്കുന്നതിലൂടെ സ്വീകരിക്കുന്നതെന്ന് തുറന്നടിച്ച് സുബ്രഹ്മണ്യം സ്വാമി. രാജ്യത്തിന്റെ സ്വകാര്യസ്വത്ത് വില്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ വിൽക്കാനുള്ള സർക്കാരിന്റെ പദ്ധതിയെ ആദ്യം മുതല്‍ എതിര്‍ക്കുന്നയാളാണ് സുബ്രമണ്യം സ്വാമി. രാഷ്ട്രീയവും നിയമപരവുമായ പ്രതിസന്ധികളെ സര്‍ക്കാരിന് അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും സുബ്രമണ്യം സ്വാമി നേരത്തെ പറഞ്ഞിരുന്നു.
ഇപ്പോൾ എയർ ഇന്ത്യ ഓഹരി വിറ്റഴിക്കൽ കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ അംഗമാണ് ഞാൻ. അടുത്ത യോഗത്തിൽ ചർച്ച ചെയ്യുന്ന ഒരു കുറിപ്പ് നൽകാൻ എന്നോട് ആവശ്യപ്പെട്ടു. അവർക്ക് ഇത് കൂടാതെ മുന്നോട്ട് പോകാൻ കഴിയില്ല. അവർ അങ്ങനെ ചെയ്താൽ ഞാൻ കോടതിയിൽ പോകും. അതും അവർക്കറിയാം. സുബ്രമണ്യം സ്വാമി നാലു ദിവസം മുമ്പ് മാധ്യമങ്ങളോട് പറഞ്ഞതാണ്. എയർ ഇന്ത്യ സ്വകാര്യവൽക്കരണത്തില്‍ ആദ്യം മുതല്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച സ്വാമി നേരത്തെ എയർ ഇന്ത്യയുടെ 49 ശതമാനം ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റുചെയ്യാനും നിർദ്ദേശിച്ചിരുന്നു.