പാലക്കാട് : സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സപ്ലൈകോയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥകൾ അട്ടിമറിക്കുന്നു. നേരിട്ട് നിയമനം ലഭിച്ച 1500 ഓളം ജീവനക്കാരും ഡെപ്യൂട്ടേഷനിലെത്തിയ 1300 ഓളം ജീവനക്കാരുമാണ് സപ്ലൈകോയിലുള്ളത്. മാതൃവകുപ്പായ പൊതുവിതരണ വകുപ്പിൽ നിന്നാണ് ഡെപ്യൂട്ടേഷനിൽ എത്തുന്നത്. അഞ്ച് വർഷം സപ്ലൈകോയിൽ പൂർത്തിയാക്കിയാൽ പൊതുവിതരണ വകുപ്പിലേക്ക് തിരികെ പോകണം. എന്നാൽ രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് പത്ത് വർഷത്തോളം ജോലി ചെയ്യുന്നവർ സപ്ലൈകോയിലുണ്ട്. പൊതുവിതരണ വകുപ്പിൽ തിരികെയെത്തി ഏതാനും മാസം ജോലിചെയ്ത ശേഷം വീണ്ടും സപ്ലൈകോയിലേക്ക് പോകുന്നവരും ഏറെയാണ്.
സപ്ലൈകോയിലെ സ്ഥാനക്കയറ്റവും സാമ്പത്തിക വരുമാനവുമാണ് ഇതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. സപ്ലൈകോ കൊച്ചി കേന്ദ്ര കാര്യാലയത്തിൽ മാത്രം 13 ഹെഡ് ക്ലർക്കും ഒരു യു.ഡി ക്ലർക്കും പാലക്കാട്ട് ഒരു ഹെഡ് ക്ലർക്കും രണ്ട് യു.ഡി ക്ലർക്കും ഒരു എൽ.ഡി ക്ലർക്കും കാലാവധി പൂർത്തിയാക്കിട്ടും പൊതുവിതരണ വകുപ്പിലേക്ക് പോകാതെ സപ്ലൈകോയിൽ തുടരുന്നതായി ആക്ഷേപമുണ്ട്. സംസ്ഥാനത്ത് മുപ്പതോളം തസ്തികകൾ കാലാവധി തീർന്നിട്ടും വകുപ്പിലേക്ക് തിരിച്ചയക്കാതെ സപ്ലൈകോയിൽ തുടരുകയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























