ആലപ്പുഴ : വള്ളികുന്നത്ത് പത്തൊന്‍പതുകാരി സുചിത്ര തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍തൃ മാതാപിതാക്കള്‍ അറസ്റ്റില്‍. അധിക സ്ത്രീധനം ചോദിച്ചുള്ള നിരന്തരമായ മാനസിക പീഡനത്തെ തുടര്‍ന്നാണ് സുചിത്ര ഭര്‍തൃ വീട്ടില്‍വെച്ച് ജീവനൊടുക്കിയത്.
സ്ത്രീധന പീഡനത്തിന് കേസെടുത്ത പോലീസ് സുചിത്രയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ മാതാപിതാക്കളായ ഉത്തമന്‍, സുലോചന എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 51 പവന്‍ സ്വര്‍ണവും കാറും നല്‍കിയാണ് സൈനികനായ വിഷ്ണുവിന് സുചിത്രയെ വിവാഹം ചെയ്തു നല്‍കിയത്. ഭര്‍തൃ വീട്ടിലെ ക്രൂരത സഹിക്കവയ്യാതെയാണ് ജൂണ്‍ 22 ന് സുചിത്ര തൂങ്ങിമരിച്ചതെന്ന് പോലീസ് പറയുന്നു.