സുഡാന്‍ : പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ സുഡാനില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 18 യാത്രക്കാര്‍ മരിച്ചു. പശ്ചിമ ദര്‍ഫര്‍ മേഖലയിലാണ് അപകടം. ആന്റോവ് 12 വിഭാഗത്തില്‍പെടുന്ന വിമാനമാണ് എല്‍-ജനേയിനിയയില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തകര്‍ന്നു വീണത്. ആകെ 11 യാത്രികരും ഏഴ് ജീവനക്കാരുമായാണ് വിമാനം പറന്നുയര്‍ന്നത്.
മരിച്ചവരില്‍ മൂന്നു പേര്‍ ജഡ്ജിമാരാണ്. വേള്‍ഡ് ഫുഡ് പ്രോഗ്രാമിലെ ജീവനക്കാരനും അദ്ദേഹത്തിന്റെ ഭാര്യയും അപകടത്തില്‍പ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്ന് യുഎന്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സുഡാന്‍ അധികൃതര്‍ അറിച്ചു.