വി.എം സുധീരൻ ഏറെ നാളിന് ശേഷം കയറി വന്നയാൾ, സംസാരിക്കാൻ ശ്രമിച്ചപ്പോൾ പാർട്ടി വിട്ടു എന്ന് പറഞ്ഞു ; കെ. സുധാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വി.എം സുധീരൻ ഏറെ നാളിന് ശേഷം കയറി വന്നയാളാണെന്നും വീട്ടിൽ പോയി സംസാരിക്കാൻ ശ്രമിച്ചപ്പോൾ പാർട്ടി വിട്ടു എന്നാണ് പറഞ്ഞിരുന്നതെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പാർട്ടി നേതൃത്വത്തിനെതിരെ സുധീരൻ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സുധീരൻ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞ ശേഷം പോയി. അദ്ദേഹത്തിന്റെ അഭിപ്രായം പ്രതികരിക്കാൻ മാത്രം വില കൽപ്പിക്കുന്നില്ല. സുധീരൻ പാർട്ടി വിട്ടു എന്ന് പറഞ്ഞിരുന്നുവെന്ന കടുത്ത പരാമർശം മിനിറ്റുകൾക്കുള്ളിൽ തിരുത്തുകയും ചെയ്തു സുധാകരൻ. പാർട്ടി വിട്ടു എന്നല്ല ഇനി സഹകരിക്കാൻ ഇല്ലെന്നാണ് പറഞ്ഞതെന്ന് അദ്ദേഹം തിരുത്തി.

കേരളത്തിൽ നിയമവും നീതിയും ജനാധിപത്യ മര്യാദയും ഇല്ല. ഇന്ത്യയിൽ എവിടെയെങ്കിലും ഇതുപോലെ ഒരു മുഖ്യമന്ത്രി ഉണ്ടോ?. അക്രമം നടത്തിയ ഗണ്മാനെ മുഖ്യമന്ത്രി എന്ത് ചെയ്തു?. ചികിത്സയ്ക്ക് 15 ദിവസത്തേക്ക് മാത്രമാണ് താൻ പോകുന്നത്. കെപിസിസി ഭാരവാഹികൾ കൂട്ടായി കാര്യങ്ങൾ ചെയ്യും. സൂം മീറ്റിങ്ങിലൂടെ കാര്യങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷൻ നയിക്കുന്ന കേരളപര്യടനം ‘സമരാഗ്നി’ എന്ന പേരിൽ ജനുവരി 21ന് തുടങ്ങും. കാസർഗോഡ് മഞ്ചേശ്വരത്ത് നിന്ന് സമരാഗ്നിക്ക് തുടക്കമാകും. ഫെബ്രുവരി 21 ന് തിരുവനന്തപുരത്ത് പര്യടനം അവസാനിക്കും. കെപിസിസി അധ്യക്ഷന്റെ അഭാവത്തിൽ നാല് പേർക്കാണ് മുന്നൊരുക്കങ്ങളുടെ ചുമതല.

കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ വിദഗ്ധ ചികിത്സക്കായി ഡിസംബര്‍ 31ന് അമേരിക്കക്ക് പോകും. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ജനുവരി 15നാണ് തിരിച്ചെത്തുക. ഭാര്യ കെ സ്മിതയും സെക്രട്ടറി ജോര്‍ജും ഒപ്പം പോകും. കോണ്‍ഗ്രസിന്‍റെ കേരളയാത്ര തുടങ്ങുന്നതിന് മുന്നോടിയായാണ് കെപിസിസി പ്രസിഡന്റ് വിദഗ്ധ ചികിത്സ തേടുന്നത്. നിലവില്‍ ചികിത്സ നടത്തുന്ന ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് ചികിത്സ തേടാന്‍ തീരുമാനിച്ചത്. ആശുപത്രി അധികൃതര്‍ക്ക് രോഗം സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. തുടര്‍ചികിത്സ ആവശ്യമായി വന്നാല്‍ കേരളയാത്രക്കും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനും ശേഷം വീണ്ടും അമേരിക്കയിലേക്ക് പോകാമെന്നാണ് സുധാകരന്‍റെ നിലപാട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...