കല്പറ്റ: ഒടുവിൽ സി.പി.എം. നേതൃത്വം ഇടപെട്ടതോടെ സുഗന്ധഗിരിയിലെ നിക്ഷിപ്ത വനഭൂമിയില്‍നിന്ന് അനധികൃതമായി മരംമുറിച്ച കേസില്‍ നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. ഷജ്നാ കരീം ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചതായി സൂചനകൾ. വിശദീകരണം നല്‍കാന്‍ അവസരം നല്‍കാതെ നടപടിയെടുത്തത് തിരഞ്ഞെടുപ്പിനു മുന്നില്‍നില്‍ക്കുമ്പോള്‍ വലിയ തിരിച്ചടിയാവുമെന്ന് സി.പി.എം. നേതൃത്വം ശക്തമായി പറഞ്ഞതോടെയാണ് നടപടി മരവിപ്പിച്ചത്. സി.പി.എം. ജില്ലാനേതൃത്വവും സസ്‌പെന്‍ഷനിലെ നടപടിക്രമങ്ങള്‍ പാലിക്കാത്തത് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെ വിശദീകരണം വാങ്ങിയശേഷം നടപടി മതിയെന്നും ഉത്തരവ് മരവിപ്പിക്കാനും വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശം നൽകുകയായിരുന്നു. ഷജ്‌നയ്ക്കു പുറമേ കല്പറ്റ ഫ്‌ളയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ എം. സജീവന്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവര്‍ക്കെതിരായ നടപടിയും മരവിപ്പിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.