ഫുട്‌ബോള്‍ കളിക്കിടെ വൈദ്യുതാഘാതമേറ്റ് പതിനഞ്ചുകാരൻ മരിച്ച സംഭവം ; ജീവനെടുത്തത് കെഎസ്ഇബിയുടെ അശാസ്ത്രീയ സ്വിച്ചിങ് സംവിധാനം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കുണ്ടറയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പതിനഞ്ചുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിന് കാരണം കെഎസ്ഇബിയുടെ അശാസ്ത്രീയമായ സ്വിച്ചിങ് സംവിധാനം. തെരുവുവിളക്കുകള്‍ ഓട്ടോമാറ്റിക് ടൈമര്‍ ഉപയോഗിച്ചാണ് എല്ലായിടത്തും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങി പലപ്പോഴും ചില ഭാഗങ്ങളില്‍ പഴയ രീതിയില്‍ സ്വിച്ചിങ് സംവിധാനം ഏര്‍പ്പെടുത്താറുണ്ട്. അങ്ങനെ ചെയ്യുമ്പോഴും നിശ്ചിത ഉയരത്തില്‍ ഇന്‍സുലേറ്റു ചെയ്ത് ഫ്യൂസ് യൂണിറ്റ് സ്ഥാപിച്ച് സുരക്ഷ പാലിച്ച് ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. കേരളപുരത്തും സംഭവിച്ചത് ഇതുതന്നെയാണ്. തെരുവുവിളക്കുകളുടെ സ്വിച്ചിങ് വയറുകള്‍ തുറസ്സായ സ്ഥലത്ത് സുരക്ഷാ സംവിധാനം പാലിക്കാതെ വെച്ചതാണ് മരണകാരണമായി പറയുന്നത്.

കേരളപുരം നവക്കൈരളി നഗര്‍ സൗത്ത് ടെയില്‍ വീട്ടില്‍ കുണ്ടറ മുക്കട മുഗള്‍ ഹോട്ടല്‍ ഉടമയും മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാജന്‍ ഹിലാല്‍ മുഹമ്മദിന്റെ മകനാണ് മരിച്ച എം.എസ്. അര്‍ഫാന്‍ (15) . വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഗ്രൗണ്ടിന് പുറത്തുപോയ പന്തെടുക്കാന്‍ സമീപത്തെ വൈദ്യുതിത്തൂണിലൂടെ പറമ്പിലേക്ക് ഇറങ്ങുന്നതിനിടെ ആഘാതമേല്‍ക്കുകയായിരുന്നു. തെരുവുവിളക്ക് കത്തിക്കുന്നതിനായി വൈദ്യുതിത്തൂണില്‍ ഒരാള്‍പൊക്കത്തില്‍ ഘടിപ്പിച്ച കമ്പിയില്‍നിന്ന് വൈദ്യുതാഘാതമേറ്റതാകാം എന്നാണ് പ്രാഥമിക നിഗമനം. സമീപവാസിയും സുഹൃത്തുക്കളും ചേര്‍ന്ന് കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുണ്ടറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ ഐ -യുടെ സഹായത്തോടെ കസ്റ്റംസിന്റെ ഉത്തരവ് ; വജ്രവ്യാപാരിക്ക് 425 കോടി പിഴ,...

0
ന്യൂഡൽഹി : നിർമിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ ഉത്തരവിലൂടെ ഗുജറാത്തിലെ വജ്ര വ്യാപാരിക്ക്...

ദോശ വൈകിയതിന് തട്ടുകടയിലെ ആക്രമണം : രണ്ടു പ്രതികളെ റിമാൻഡ് ചെയ്തു

0
ശൂരനാട് : ദോശ കൊടുക്കാൻ വൈകിയതിന്റെ പേരിൽ ശൂരനാട് കോയിക്കൽ ചന്തയിലെ...

സവർക്കറെ മുസ്‌ലിം വിരോധിയായി ചിത്രീകരിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത് ; സത്യകി സവർക്കർ

0
മുംബൈ : വി.ഡി. സവർക്കർ മുസ്‌ലിങ്ങളെ വെറുത്തിരുന്നില്ലെന്നും എന്നാൽ, കോൺഗ്രസ് നേതാവ്...

പിണറായിയുടെ കണ്ണൂർ പ്രസംഗങ്ങളിൽ സിപിഎമ്മിൽ കടുത്ത അതൃപ്തി ; തോമസ് ഐസക്കിന്‍റെ പ്രതികരണം തുറന്ന...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ കണ്ണൂർ പ്രസംഗങ്ങളിൽ സിപിഎമ്മിൽ കടുത്ത...