തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച കേസില്‍ കുറ്റപത്രം നിലനില്ക്കും. കേസില്‍ അന്തിമ തീരുമാനം ഡിജിപിക്ക് വിട്ടെന്ന് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് അറിയിച്ചു. ഡ്രൈവര്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്ന സുധേഷ് കുമാറിന്റെ മകളുടെ കേസ് നിലനില്‍ക്കില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്.
സംഭവം നടന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡിജിപി കേസില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. നിലവിലെ ഡിജിപി ലോക്നാഥ് ബെഹ്റ സ്ഥാനമൊഴിയുന്നതിനാല്‍ ഈ സ്ഥാനത്തേക്ക് സുധേഷ് കുമാറിന്റെ പേര് പരിഗണിക്കുന്നുണ്ട്. ഇതിനിടെയാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കൈമാറിയത്.