സെറിബ്രൽ പാൾസി ബാധിതനായ ബിബിനെ ഏറ്റെടുത്ത് പീസ്‍വാലി ; സബ് കളക്ടറുടെ ഇടപെടൽ തുണയായി

For full experience, Download our mobile application:
Get it on Google Play

അടിമാലി : മാതാപിതാക്കൾ ആശുപത്രിയിൽ ആയതോടെ ആരും സംരക്ഷിക്കാനില്ലാതിരുന്ന ഭിന്നശേഷിക്കാരനായ ഇരുപത്തിയൊന്നുകാരന് ഒടുവിൽ കോതമംഗലം പീസ് വാലി തുണയായി. കല്ലാർകുട്ടി കാലായി ബാബു – ബിന്ദു ദമ്പതികളുടെ മകനാണ് സെറിബ്രൽ പാൾസി ബാധിതനായ ബിബിൻ. എലിപ്പനി ബാധിച്ച് അച്ഛൻ ബാബുവിനെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതോടെ അമ്മ ബിന്ദുവും ആശുപത്രിയിൽ ആയി. ഇതോടെയാണ് ബിബിൻ ഒറ്റക്കായത്. പ്രാഥമിക കാര്യങ്ങൾക്ക് പോലും ഒരാളുടെ സഹായം ആവശ്യമുള്ള ബിബിന്റെ അവസ്ഥ ഇതോടെ കൂടുതല്‍ പരിതാപകരമായി. ബാബുവിന്റെ മൂന്ന് സഹോദരങ്ങളും ഒരു സഹോദരിയും മാസങ്ങളുടെ ഇടവേളകളിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടതിനാൽ ബന്ധു വീടുകളിലും അഭയം നൽകാനാവാത്ത അവസ്ഥയായിരുന്നു. നാല് വയസ്സുകാരിയായ ഇളയ കുട്ടിയെ അയൽവീടുകളിൽ ഏല്പിച്ചാണ് ബിന്ദു ആശുപത്രിയിലേക്ക് പോയത്.‌

ബിബിന്റെ ദുരവസ്ഥക്ക് പരിഹാരം തേടി സമീപവാസികൾ കോതമംഗലം പീസ് വാലിയെ സമീപിച്ചു. മാതാപിതാക്കൾ ജീവിച്ചിരിക്കുന്നതിനാൽ ഏറ്റെടുക്കുന്നതിലെ സാങ്കേതികത്വം പീസ് വാലി അധികൃതർ നാട്ടുകാരെ അറിയിച്ചു. ഇതോടെ മാതാവ് ബിന്ദു തന്റെ മകനെ സംരക്ഷിക്കാൻ നടപടി വേണമെന്ന് കാണിച്ച് ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമക്ക് അപേക്ഷ നൽകി. വെള്ളത്തൂവൽ വില്ലേജ് ഓഫീസർ വഴി സബ് കളക്ടർ ഇവരുടെ അവസ്ഥ മനസിലാക്കി. അപേക്ഷക ഇതിന് അർഹയാണെന്ന് വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകി. ഇതോടെ കുട്ടിയെ ഏറ്റെടുക്കുവാൻ പീസ് വാലിക്ക് സബ് കളക്ടർ രേഖാ മൂലം അനുമതി നൽകി.

ഇതോടെ നിയമകുരുക്കിന് പരിഹാരമായി ബിബിൻ പീസ് വാലിയിൽ എത്തി. ബാബുവിനു ഇനി തുടർച്ചയായി ഡയാലിസിസ് വേണ്ടതിനാൽ നിരന്തരം ആശുപത്രിയിൽ പോകേണ്ടി വരുമ്പോൾ ബിബിൻ അനാഥനാവുന്ന അവസ്ഥക്ക് ഇതോടെ അറുതിയായി. പീസ് വാലി ഭാരവാഹികളായ അജാസ് കെ എം, അഷ്‌റഫ്‌ പി എം, ശംസുദ്ധീൻ പി എം, ഷെഫിൻ നാസർ എന്നിവരാണ് ബിബിനെ ഏറ്റെടുക്കാൻ എത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെട്ടിച്ചിറ ടോൾപ്ലാസയിൽ സംഘർഷം , ജീവനക്കാരും യാത്രക്കാരും തമ്മിൽ ഏറ്റുമുട്ടൽ

0
മലപ്പുറം : മലപ്പുറത്ത് ടോൾപ്ലാസ ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷമുണ്ടായി. ദേശീയപാത...

മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം ; അതിൻ്റെ പേരിൽ പിണറായി വിജയനെ...

0
കോഴിക്കോട്: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന്...

അയോധ്യ സംഭാവന കൊള്ളയ്ക്ക് തെളിവുണ്ട് ; കേസെടുക്കണമെന്ന് വിഎച്ച്പി

0
ദില്ലി: അയോധ്യ രാമക്ഷേത്രത്തിൽ സംഭാവന കൈകാര്യം ചെയ്തതിൽ വൻ വീഴ്ചയെന്ന് പ്രത്യേക...

അതൃപ്തി വീണ്ടും പരസ്യമാക്കി വിഎം സുധീരന്‍

0
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതി...