സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കവെ ഹൃദയാഘാതം ; കൊല്ലം പുനലൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മുംബൈ : സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത മലയാളി ഹൃദയാഘാതം മൂലം മരിച്ചു. താനെ നിവാസിയായ ഗോപാലകൃഷ്ണൻ എസ് പിള്ള ആണ് മരിച്ചത്. കൊല്ലം പുനലൂര്‍ സ്വദേശിയാണ്. റിട്ടയേഡ് റെയില്‍വേ ജീവനക്കാരനും സാമൂഹ്യ പ്രവര്‍ത്തകനും ആണ് ഇദ്ദേഹം. ശിവാജി പാര്‍ക്കില്‍ സമരത്തിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‌റെ രാജി ആവശ്യപ്പെട്ടായിരുന്നു കോക്രോച്ച് ജനതാ പാര്‍ട്ടി മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നെത്തിയ ആയിരങ്ങളാണ് മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ അണിനിരന്നത്.

മുംബൈ ശിവാജി പാർക്കിലായിരുന്നു പ്രതിഷേധം. നടി ഷബാന ആസ്മി, മഹാത്മാഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. യുവാക്കളുടെയും വലിയ പിന്തുണ പ്രതിഷേധത്തിന് ലഭിച്ചു. ശിവസേന-ഉദ്ദവ് താക്കറേ വിഭാഗവും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയുടെ പ്രാദേശിക എംഎല്‍എ സാവന്ത് പ്രതിഷേധ വേദിയില്‍ ദീപ്‌കെയ്‌ക്കൊപ്പം പങ്കെടുത്തിരുന്നു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറ് മാസമായി കോർപറേഷൻ ഭരണം തകർന്നെന്നും മേയർ പരാജയമാണെന്നും കെ എസ് ശബരീനാഥൻ

0
തിരുവനന്തപുരം: ആർ ശ്രീലേഖ രാജിവെച്ചോ എന്ന് ബിജെപി പറയണമെന്ന് കോൺഗ്രസ്. ആറ്...

വെള്ളപ്പൊക്ക ദുരിതാശ്വാസ സാമഗ്രികൾ അടങ്ങിയ പാക്കറ്റ് തലയിൽ വീണ് വയോധികൻ കൊല്ലപ്പെട്ടു

0
സാരൺ: ബിഹാറിലെ സാരൺ ജില്ലയിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ സാമഗ്രികൾ അടങ്ങിയ പാക്കറ്റ്...

കോളറ മരണങ്ങളിൽ 30% വർധനവ് ; 1999-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കെന്ന് ഡബ്യു.എച്ച്.ഒ....

0
ജനീവ : ലോകത്താകമാനം കോളറ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ ഭീതിജനകമായ വർധനവെന്ന്...

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ നടത്തിപ്പില്‍ ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

0
തൃശൂർ: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ നടത്തിപ്പില്‍ ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്....