Sunday, April 20, 2025 7:42 pm

പന്തളം കരിമ്പ് വിത്ത് ഉത്പാദന കേന്ദ്രത്തില്‍ നടപ്പാക്കുന്നത് 165 ലക്ഷം രൂപയുടെ സ്പെഷല്‍ പാക്കേജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പന്തളം കരിമ്പ് വിത്ത് ഉത്പാദന കേന്ദ്രത്തിലെ പുനര്‍ജനി പദ്ധതിയുടെ ഭാഗമായുള്ള നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് 17 വെള്ളിയാഴ്ച രാവിലെ 9.30ന് നിര്‍വഹിക്കും. കരിമ്പ് കൃഷി വ്യാപനത്തിനായും ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ ഉത്പാദനത്തിനായും 1963ല്‍ ആണ് പന്തളത്ത് ഫാം സ്ഥാപിച്ചത്.

കൃഷി വകുപ്പ് 2007ല്‍ ആദ്യമായി സംയോജിത കൃഷി പരിപാലന മുറകള്‍ ഇവിടെ നടപ്പാക്കി. 2008-09 വര്‍ഷം ഈ ഫാം ഹരിത കീര്‍ത്തി അവാര്‍ഡ് നേടി. 2018ലെ പ്രളയക്കെടുതിയിലും വെള്ളപ്പൊക്കത്തിലും 2019ലെ കാലവര്‍ഷക്കെടുതിയിലും ഫാമിലെ റോഡുകള്‍, ശര്‍ക്കര നിര്‍മാണ യൂണിറ്റ്, ചുറ്റുമതില്‍ ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ക്ക് കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു. 50 ശതമാനത്തില്‍ അധികം നാശമുണ്ടായ ഫാമിന്റെ നവീകരണത്തിനായി സര്‍ക്കാര്‍ 165 ലക്ഷം രൂപയുടെ സ്പെഷല്‍ പാക്കേജാണ് നടപ്പാക്കുന്നത്.

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, കൃഷി വകുപ്പ് ഡയറക്ടര്‍ ടി.വി സുഭാഷ്, പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ്, കുളനട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന പ്രഭ, ജില്ലാ കൃഷി ഓഫീസറുടെ ചുമതല വഹിക്കുന്ന ജോര്‍ജ് ബേബി, ഫാംസ് അഡീഷണല്‍ ഡയറക്ടര്‍ വി.ആര്‍. സോണിയ, കര്‍ഷക തൊഴിലാളി പ്രതിനിധി ബി. രാധാമണിയമ്മ, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ തമിഴ്നാടു സ്വദേശിയെ കാണാതായി

0
റാന്നി: പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ തമിഴ്നാടു സ്വദേശിയെ കാണാതായി. തമിഴ്നാട് തെങ്കാശി തിരുനെല്‍വേലി...

സിനിമ ഷൂട്ടിങ് കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്

0
പാലക്കാട്: സിനിമ ഷൂട്ടിങ് കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എം.ബി....

ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

0
റോം : ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഗാസയിൽ...

റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും

0
റിയാദ്: സൗദിയിൽ റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും....