അഴീക്കോടന്‍ രാഘവന്റെ ഭാര്യ കെ.മീനാക്ഷി ടീച്ചര്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ധീര രക്തസാക്ഷിയും സമുന്നത സി.പി.ഐ എം നേതാവുമായിരുന്ന അഴീക്കോടന്‍ രാഘവന്റെ ഭാര്യ പള്ളിക്കുന്ന് അഴീക്കോടന്‍ നിവാസില്‍ കെ.മീനാക്ഷി ടീച്ചര്‍ (87) അന്തരിച്ചു. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലായിരുന്നു അന്ത്യം. ജീവിതകാലം മുഴുവന്‍ നാടിന് വേണ്ടി സമര്‍പിച്ച ജനനേതാവിന്റെ പങ്കാളിയായി ത്യാഗജീവിതം നയിച്ചു മീനാക്ഷി ടീച്ചര്‍.

1956ലായിരുന്നു അഴീക്കോടന്‍ രാഘവനുമായുള്ള വിവാഹം. 1972 സെപ്ബതംബര്‍ 23നാണ് ഇടതുമുന്നണി കണ്‍വീനറും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവുമായ അഴീക്കോടന്‍ രാഘവന്‍ തൃശൂരില്‍ കൊല്ലപ്പെടുന്നത്. 16 വര്‍ഷം മാത്രമായിരുന്നു ഇവരുടെ ദാമ്പത്യ ജീവിതം.

തീഷ്ണ സമരപോരാട്ടങ്ങള്‍ നിറഞ്ഞ അഴീക്കോടന്‍ രാഘവന്റെ ജീവിതത്തിലെ പ്രതിസന്ധികളിലെല്ലാം ടീച്ചര്‍ സധൈര്യം ഒപ്പം നിന്നു. അഴീക്കോടന്റെ വേര്‍പാടിനുശേഷം ടീച്ചറുടെ ജീവിതം കഷ്ടപ്പാടുകളുടെയും ത്യാഗത്തിന്റെയുമായിരുന്നു. അഞ്ച് കുഞ്ഞു മക്കളും രണ്ടു പേരുടെയും അമ്മമാരും അടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തം ടീച്ചര്‍ തനിച്ച്‌ ഏറ്റെടുത്തു. 34 വര്‍ഷം പള്ളിക്കുന്ന് ഹൈസ്കൂള്‍ അധ്യാപികയായിരുന്നു.

പ്രധാനാധ്യാപികയായാണ് വിരമിച്ചത്. എന്‍സി ശേഖര്‍ പുരസ്കാരം, ദേവയാനി സ്മാരക പുരസ്കാരം, വിനോദിനി നാലപ്പാടം പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. മക്കള്‍: ശോഭ, സുധ(റിട്ട.കണ്ണൂര്‍ സര്‍വകലാശാല ലൈബ്രേറിയന്‍) , മധു (റിട്ട.തലശേരി റൂറല്‍ ബാങ്ക്) , ജ്യോതി ( ഗള്‍ഫ് ) സാനു( ദേശാഭിമാനി, കണ്ണൂര്‍ ) മരുമക്കള്‍: കെ.കെ ബീന (അധ്യാപിക, ശ്രീപുരം സ്കൂള്‍) , ആലീസ് (ഗള്‍ഫ്) ,എം.രഞ്ജിനി (അധ്യാപിക, അരോളി ഗവ.സ്കൂള്‍), പരേതനായ കെ.ഇ ഗംഗാധരന്‍ (മനുഷ്യാവകാശകമീഷന്‍ അംഗം). സഹോദരങ്ങള്‍ : രവീന്ദ്രന്‍(പയ്യാമ്പലം), പരേതയായ സാവിത്രി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...