ഈസ്റ്റര്‍ ദിനത്തില്‍ ഹയര്‍സെക്കണ്ടറി മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ അധ്യാപകര്‍ എത്തണം എന്ന നിര്‍ദ്ദേശം പിന്‍വലിക്കണം : കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ക്രൈസ്തവ സമൂഹം ഏറ്റവും വലിയ പ്രാധാന്യത്തോടെ കരുതുന്ന ഈസ്റ്റര്‍ ദിനത്തില്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ മൂല്യ നിര്‍ണ്ണയ ക്യാമ്പിന് അധ്യാപകര്‍ ഡ്യൂട്ടിക്ക് എത്തണം എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ദു:ഖകരമാണെന്ന് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്. മാര്‍ച്ച് 27 വരെ പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍ ഒന്ന് തിങ്കള്‍ മുതല്‍ മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ തുടങ്ങിയാല്‍ പെസഹാ വ്യാഴാഴ്ചയും ദു:ഖവെള്ളിയാഴ്ചയും പരീക്ഷാ പേപ്പറുകള്‍ ശേഖരിക്കുവാന്‍ അധ്യാപകര്‍ ക്യാമ്പില്‍ ഹാജരാകേണ്ട സാഹചര്യം ഉണ്ട്. അതിനാല്‍ ഈസ്റ്റര്‍ ദിനത്തില്‍ പരീക്ഷാ മൂല്യനിര്‍ണ്ണയ ക്യാമ്പിന് അധ്യാപകര്‍ ഡ്യൂട്ടിക്ക് എത്തണം എന്ന ഉത്തരവ് പിന്‍വലിക്കണം. എസ്.എസ്.എല്‍.സി പരീക്ഷാ മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ തുടങ്ങുന്നതുപോലെ ഏപ്രില്‍ മൂന്നിലേക്കു ഹയര്‍ സെക്കണ്ടറി പരീക്ഷാ മൂല്യനിര്‍ണ്ണയ ക്യാമ്പുകളും മാറ്റണം. ക്രൈസ്തവ സമൂഹത്തിന്റെ വികാരം ഈ പ്രശ്‌നത്തില്‍ ഉള്‍ക്കൊണ്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കേരള കൗൺസിൽ ഓഫ് ചർച്ചസ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയതായി ജനറൽ സെക്രട്ടറി ഡോക്ടർ പ്രകാശ് പി തോമസ് പ്രസ്താവനയിൽ അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിവാഹബന്ധം വേർപിരിഞ്ഞ് താമസിച്ച 39കാരിയ്ക്ക് വിവാഹ വാഗ്ദാനം നൽകി തട്ടിയത് 10ലക്ഷം , 42കാരൻ...

0
കാസർകോട് : വിവാഹ വാഗ്ദാനം നൽകി 39കാരിയെ പീഡിപ്പിക്കുകയും 10 ലക്ഷം...

ഓപ്പറേഷൻ തൂഫാൻ ; കോന്നി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളില്‍ റാലി നടന്നു

0
കോന്നി: സംസ്ഥാന സർക്കാർ തുടക്കമിട്ട ഓപ്പറേഷൻ തൂഫാൻ - ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്...

അയ്യങ്കാളി അന്ധവിശ്വാസങ്ങളില്‍ നിന്നും കേരളത്തെ മോചിപ്പിക്കാന്‍ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനം നടത്തിയ സാമൂഹ്യ പരിഷ്കര്‍ത്താവ്‌ ;...

0
പത്തനംതിട്ട: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞ ഇരുണ്ട കാലഘട്ടത്തില്‍ നിന്നും കേരളത്തെ മോചിപ്പിക്കുവാന്‍...

ബിജെപി നേതാവിനെതിരായ കേസ് ഒതുക്കാൻ ഗുണ്ടാ ഭീഷണി ; ക്വട്ടേഷൻ സംഘത്തലവൻ പിടിയിൽ

0
തൃശൂർ: ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരെയുള്ള ഗാർഹിക...