പത്തനംതിട്ടയിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം ; കാറുമായി ചാടിയത് 150 അടി താഴ്ചയുള്ള പാറക്കുഴിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വീട്ടില്‍ നിന്നും വഴക്കിട്ട് യുവാവ് നടത്തിയ ആത്മഹത്യാ ശ്രമം നാട്ടുകാരെയും വീട്ടുകാരെയും ഞെട്ടിച്ചു. കോന്നി സെന്‍ട്രല്‍ ജംഗ്ഷനില്‍ അസി ഹോട്ടല്‍ നടത്തുന്ന കോന്നി മങ്ങാരം കരിമ്പിലായ്ക്കല്‍ പി.എന്‍ നാസറിന്റെ മകന്‍ അനസ് (20) ആണ് ഇന്നലെ രാവിലെ കാറുമായി 150 അടിയിലധികം താഴ്ചയുള്ള പാറക്കുഴിയിലേക്ക് ചാടിയത്. 150 അടി താഴ്ചയിലേക്ക് വീണ കാര്‍ നിശേഷം തകര്‍ന്നുവെങ്കിലും അനസ് സാരമല്ലാത്ത പരുക്കുകളോടെ രക്ഷപ്പെട്ടു. അനസ് ഇപ്പോൾ കാലിന് ചെറിയ ഓടിവുകളോടെ തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച്‌ ആശുപത്രിയില്‍ ചികില്‍സയിലാണ്. അമിത വേഗതയില്‍ കാര്‍ ഓടിച്ചു പോകും വഴി മറ്റു വാഹനങ്ങളില്‍ തട്ടുകയും ഉരസുകയുമൊക്കെ ഉണ്ടായി. നേരെ പോയത് വി-കോട്ടയം നെടുമ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിലാണ്.

പാറപൊട്ടിച്ച അഗാധമായ കുഴിയാണിത്. നെടുമ്പാറ പാറയ്ക്കല്‍ റെജിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. വലിയ അപകട മേഖലയാണ് ഈ പ്രദേശം. പ്രമാടം പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ പെട്ട സ്ഥലമാണ് ഇത്. കോന്നി പോലീസും, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. വിനോദ സഞ്ചാര മേഖലാ ആണെങ്കിലും ഈ പ്രദേശത്ത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടില്ല. നിരവധി സഞ്ചാരികളാണ് ഈ പ്രദേശത്ത് ദിനംപ്രതി എത്തുന്നത്. അടിയന്തരമായി സുരക്ഷ വേലികള്‍ സ്ഥാപിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...