Wednesday, July 9, 2025 8:34 pm

വിഷം കഴിച്ച ശേഷം മ​ണി​മ​ല​യാ​റ്റി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച പെ​ണ്‍​കു​ട്ടി​ക​ളെ ര​ക്ഷ​പെ​ടു​ത്തി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : വിഷം കഴിച്ച ശേഷം മ​ണി​മ​ല​യാ​റ്റി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച പെ​ണ്‍​കു​ട്ടി​ക​ളെ ര​ക്ഷ​പെ​ടു​ത്തി. മുണ്ടക്ക​യം വെ​ള്ള​നാ​ടി വ​ള്ള​ക്ക​ട​വ് പാ​ല​ത്തി​ല്‍ നിന്ന് ആറ്റില്‍ ചാടിയ കോ​രു​ത്തോ​ട് മ​ടു​ക്ക സ്വ​ദേ​ശി​നി​ക​ളാ​യ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെയാണ് രക്ഷപെടുത്തിയത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. പെണ്‍കുട്ടികള്‍ ആറ്റില്‍ ചാടുന്നത് ക​ണ്ട് സ്ഥ​ല​ത്തെ​ത്തി​യ എ​സ്റ്റേ​റ്റി​ലെ ട്രാ​ക്ട​ര്‍ ഡ്രൈ​വ​റാ​യ ചെ​റു​വ​ള്ളി​യി​ല്‍ മു​ര​ളി സമീപത്തുണ്ടായിരുന്ന കൈതകൃഷി ​തൊഴി​ലാ​ളി​ക​ളു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ കു​ട്ടി​ക​ളെ ര​ക്ഷ​പെടു​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് മു​ണ്ട​ക്ക​യം പോ​ലീ​സെ​ത്തി വി​ദ്യാ​ര്‍​ഥി​ക​ളെ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെഡിക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. അതേസമയം ഫോ​ണി​ല്‍ ഫോ​ട്ടോ​യെ​ടു​ത്ത​തി​ന് മാ​താ​പി​താ​ക്ക​ള്‍ വ​ഴ​ക്കു പറഞ്ഞ​തി​ല്‍ മ​നം​നൊ​ന്താ​ണ് പെ​ണ്‍​കു​ട്ടി​ക​ള്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പാ​ല​ത്തി​ല്‍ നി​ന്ന് ചാ​ടു​ന്ന​തി​നു മു​മ്പ്  ഇ​രു​വ​രും വി​ഷം ക​ഴി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് സ്ഥിരീകരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തിരമായി നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കെ.വി. തോമസ്

0
ന്യൂഡൽഹി: വധശിക്ഷയക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തിരമായി...

പൊതു പണിമുടക്കിന്റെ ഭാഗമായി യു ഡി ടി എഫ് ജില്ലയിൽ പ്രകടനം നടത്തി

0
പത്തനംതിട്ട: പൊതു പണിമുടക്കിന്റെ ഭാഗമായി യു ഡി ടി എഫ് ജില്ലയിലെ...

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാക്കാൻ നിർദേശിച്ച കുടുംബകോടതിയുടെ ഉത്തരവ് റദ്ദാക്കി ബോംബെ ഹൈക്കോടതി

0
മുംബൈ: ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ഭർത്താവ് സംശയിക്കുന്നത് മാത്രം, കുട്ടിയുടെ പിതൃത്വം...

വിഴിഞ്ഞത്തിന് സമീപം വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗൃഹനാഥൻ മരിച്ചു

0
തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗൃഹനാഥൻ മരിച്ചു. കോട്ടുകാൽ...